സെ​യ്ഫ് റാ​ശി​ദ്

ഹ​മ​റൈ​ന്‍

സെയ്ഫ് റാശിദ് ഹമറൈന്‍ ലണ്ടനിൽ നിര്യാതനായി

റാ​സ​ല്‍ഖൈ​മ: പ്ര​ശ​സ്ത വ്യ​വ​സാ​യി​യും ജീ​വ​കാ​രു​ണ്യ മേ​ഖ​ല​യി​ലെ സ​ജീ​വ സാ​ന്നി​ധ്യ​വു​മാ​യി​രു​ന്ന റാ​സ​ല്‍ഖൈ​മ സ്വ​ദേ​ശി സെ​യ്ഫ് റാ​ശി​ദ് ഹ​മ​റൈ​ന്‍ (86) ല​ണ്ട​നി​ല്‍ നി​ര്യാ​ത​നാ​യി. ചി​കി​ത്സാ​ര്‍ഥ​മാ​ണ് ല​ണ്ട​നി​ലെ​ത്തി​യ​ത്.

കു​വൈ​ത്ത്, സൗ​ദി അ​റേ​ബ്യ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ജോ​ലി​ചെ​യ്തി​ട്ടു​ള്ള സെ​യ്ഫ് റാ​ശി​ദ് യു.​എ.​ഇ രൂ​പ​വ​ത്ക​ര​ണ​ത്തോ​ടെ യു.​എ.​ഇ​യി​ലെ​ത്തി വ്യാ​പാ​ര-​നി​ക്ഷേ​പ രം​ഗ​ത്ത് സ​ജീ​വ​മാ​യി. ദു​ബൈ, റാ​സ​ല്‍ഖൈ​മ എ​മി​റേ​റ്റു​ക​ളി​ലാ​ണ് അ​ദ്ദേ​ഹ​ത്തി​ന് ബി​സി​ന​സ് സം​രം​ഭ​ങ്ങ​ളു​ള്ള​ത്.

ചെ​റു​പ്രാ​യ​ത്തി​ലേ ബി​സി​ന​സ് രം​ഗ​ത്ത് പ്ര​വേ​ശി​ച്ച സെ​യ്ഫ് റാ​ശി​ദ് നി​ര്‍ധ​ന കു​ടും​ബ​ങ്ങ​ളി​ലെ വി​ദ്യാ​ര്‍ഥി​ക​ളു​ടെ പ​ഠ​ന​ചെ​ല​വു​ക​ള്‍, വൈ​ദ്യ​ചി​കി​ത്സ, പാ​ര്‍പ്പി​ട നി​ര്‍മാ​ണം, യാ​ത്രാ ചെ​ല​വു​ക​ള്‍, രാ​ജ്യ​ത്തി​ന​ക​ത്തും പു​റ​ത്തു​മാ​യി മ​സ്ജി​ദു​ക​ളു​ടെ നി​ര്‍മാ​ണം തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ല്‍ ഗ​ണ്യ​മാ​യ സം​ഭാ​വ​ന​ക​ള​ര്‍പ്പി​ച്ച വ്യ​ക്തി​ത്വ​മാ​യി​രു​ന്നു. അ​ബൂ റാ​ശി​ദ് എ​ന്ന് വി​ളി​ക്ക​പ്പെ​ടു​ന്ന സെ​യ്ഫ് റാ​ശി​ദ് ഹ​മ​റൈ​ന്‍റെ നി​ര്യാ​ണ​ത്തി​ല്‍ വി​വി​ധ തു​റ​ക​ളി​ലു​ള്ള​വ​ര്‍ അ​നു​ശോ​ചി​ച്ചു. ല​ണ്ട​നി​ല്‍ നി​ന്നെ​ത്തി​ക്കു​ന്ന മൃ​ത​ദേ​ഹം റാ​സ​ല്‍ഖൈ​മ നാ​ദി​യ​യി​ലെ വ​സ​തി​യി​ല്‍ എ​ത്തി​ച്ച​ശേ​ഷം ഖ​ബ​റ​ട​ക്കം ന​ട​ത്തും. 

Tags:    
News Summary - Saif Rashid Hamarain passed away in London

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.