സൈഫ്​ അഹ്​മദ്​ അൽ ഗുറൈർ അന്തരിച്ചു

ദുബൈ: യു.എ.ഇയിലെ പ്രമുഖ വ്യവസായിയും ആയിരക്കണക്കിന്​ ഇന്ത്യക്കാരുടെ പ്രിയപ്പെട്ട തൊഴിൽദാതാവുമായിരുന്ന സൈഫ് ​ അഹ്​മദ്​ അൽ ഗുറൈർ നിര്യാതനായി. 95 വയസായിരുന്നു. ദുബൈയിലെ അതി പ്രശസ്​ത വ്യവസായ സംരംഭമായ അൽ ഗുറൈർ ഗ്രൂപ്പി​​​െൻറ സ്​ഥാപകനാണ്​.

ദേറയുടെ തീരത്ത്​ 1924ൽ ജനിച്ച ഇദ്ദേഹം കുഞ്ഞുനാൾ മുതലേ മുത്തും പവിഴവും മുങ്ങിയെടുക്കുന്ന കുടും ബ ​േജാലിയിൽ വ്യാപൃതനായിരുന്നു. കാറ്റുംകോളും നിറഞ്ഞ കടലിലൂടെ മാസങ്ങൾ നീളുന്ന സാഹസിക യാത്രകളാണ്​ ചെറുപ്രായത്തിൽ തന്നെ നടത്തിയിരുന്നത്​​. വിലപിടിച്ച മുത്തുകൾ സൂക്ഷിച്ചിരുന്ന പെട്ടിയുടെ ചുമതല സൈഫിനായിരുന്നു. ജപ്പാനിൽ നിന്നുള്ള മുത്തുകളുടെ വരവോടെ കുടുംബ ബിസിനസ്​ അത്ര ലാഭകരമല്ലാതായി. ഇറാഖിൽ നിന്ന്​ ഇന്ത്യയിലേക്കും ആഫ്രിക്കയിലേക്കും ഇൗത്തപ്പഴ​വും പിൽകാലത്ത്​ ദുബൈയിൽ നിന്ന്​ സ്വർണവുമെത്തിക്കുന്ന വ്യവസായം ആരംഭിച്ചു. ഒട്ടനവധി ഇന്ത്യക്കാർക്ക്​ ഇമറാത്തിലേക്ക്​ വഴി കാട്ടിയതും അൽ ഗുറൈർ കുടുംബമാണ്​.

1960ൽ ആരംഭിച്ച അൽ ഗുറൈർ ഗ്രൂപ്പിനു കീഴിൽ റീ​െട്ടയിൽ, റിയൽ എസ്​റ്റേറ്റ്​, നിർമാണം എന്നിങ്ങനെ വൈവിധ്യമാർന്ന നിരവധി വ്യവസായങ്ങളുണ്ട്​. ദുബൈ നഗരത്തി​​​െൻറ അടയാളങ്ങളായ ബുർജുമാൻ സ​​െൻറർ, അൽ റീഫ്​ മാൾ എന്നിവയും ഇതിൽ ഉൾപ്പെടുന്നു.

യു.എ.ഇ വൈസ്​ പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ്​ മുഹമ്മദ്​ ബിൻ റാശിദ്​ ആൽ മക്​തും, കിരീടാവകാശി ശൈഖ്​ ഹംദാൻ ബിൻ മുഹമ്മദ്​ എന്നിവരുൾപ്പെടെ പ്രമുഖർ അനുശോചനമറിയിക്കാൻ എത്തിയിരുന്നു. ഇന്നലെ വൈകീട്ട്​ നടന്ന മയ്യിത്ത്​ നമസ്​കാരത്തിൽ അജ്​മാൻ ഭരണാധികാരി ശൈഖ്​ ഹുമൈദ്​ ബിൻ റാശിദ്​ അൽ നു​െഎമി, റാസൽഖൈമ ഭരണാധികാരി ശൈഖ്​ സഉൗദ്​ ബിൻ സഖർ അൽ ഖാസിമി, സഹിഷ്​ണുതാ കാര്യ മന്ത്രി നഹ്​യാൻ ബിൻ മുബാറക്​ അൽ നഹ്​യാൻ തുടങ്ങിയവർ പ​െങ്കടുത്തു. തുടർന്ന്​ ഖിസൈസ്​ ഖബർസ്​ഥാനിൽ ഖബറടക്കി.

Tags:    
News Summary - saif ahmed al ghurair-passed away-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.