സഫാരി ‘വിന് 5 സുസൂക്കി ജിമ്നി’ പ്രമോഷനിൽ ആദ്യ വിജയിയെ പ്രഖ്യാപിക്കുന്നു
ഷാർജ: യു.എ.ഇയിൽ ഷോപ്പിങ് രംഗത്ത് വിപ്ലവം സൃഷ്ടിച്ച സഫാരി ഹൈപ്പര്‍മാര്‍ക്കറ്റിന്റെ റാസല്‍ഖൈമ ബ്രാഞ്ചിലെ മെഗാ പ്രൊമോഷനായ ‘വിന് 5 സുസൂക്കി ജിമ്നി’ കാറിനായുള്ള ആദ്യനറുക്കെടുപ്പ് നടന്നു.
'ജനുവരി 27 തിങ്കളാഴ്ച റാസല്‍ഖൈമയിലെ സഫാരിമാളില്‍ നടന്ന ചടങ്ങിൽ റാസല്‍ഖൈമ ഇക്കണോമിക്ക് ഡിപ്പാർട്ട്മെന്റ് പ്രതിനിധി അബ്ദുള്ള മാനാ, സഫാരി മാനേജ്മെന്റ് പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.
സുസൂക്കി ജിമ്നി കാർ സമ്മാനമായി നേടിയ റിജു ശശീധരൻ
ആദ്യ നറുക്കെടുപ്പിൽ റിജു ശശീധരൻ (കൂപ്പണ്‍ നമ്പര്‍ : RAS10027100) ആണ് വിജയിച്ചത്. ഇദ്ദേഹത്തിന് സസൂക്കി ജിമ്നി കാര്‍ സമ്മാനമായി ലഭിക്കും. ആകെ നാല് നറുക്കെടുപ്പിലൂടെ അഞ്ച് സുസൂക്കി ജിമ്നി കാറുകളാണ് സഫാരി സമ്മാനമായി നല്‍കുന്നത്.
രണ്ടാമത്തെ നറുക്കെടുപ്പ് ഫെബ്രുവരി 24ന് നടക്കുമെന്ന് മാനേജ്മെന്റ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.