ഷാര്‍ജ: കഴിഞ്ഞ വർഷങ്ങളിൽ സന്ദർശകരെ ഏറ്റവും കൂടുതൽ ആകർഷിച്ച 10 20 30 പ്രമോഷന് ഷാര്‍ജ സ്ഥാരി ഹൈപ്പര്‍ മാര്‍ക്കറ്റില്‍ വീണ്ടും തുടക്കം. വേനലവധിയില്‍ നാട്ടില്‍പോകുന്ന കുടുംബാംഗങ്ങളടക്കമുള്ളവര്‍ക്ക് ഏറെ പ്രയോജനകരമാണിതെന്ന് സഫാരി ഗ്രൂപ് മാനേജിങ് ഡയറക്ടർ സൈനുൽ ആബിദീന്‍ പറഞ്ഞു. ഇതു വഴി ഗുണനിലവാരമുള്ള മികച്ച ഉല്പന്നങ്ങള് ഏറ്റവും കുറഞ്ഞ വിലക്ക് സ്വന്തമാക്കാം.ചുരുങ്ങിയ ബജറ്റിന് അനുയോജ്യമായ ഏറ്റവും ഗുണനിലവാരമുള്ള ബ്രാന്‍ഡഡ് ഉൽപന്നങ്ങൾ അടക്കം 500ലധികം ഉല്പന്നങ്ങളാണ് 10 20 30 പ്രമോഷനിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
സൂപ്പര്‍മാര്‍ക്കറ്റ്, ഡിപ്പാര്‍ട്മെന്റ് സ്റ്റോർ, ഫര്‍ണിച്ചർ സ്റ്റോർ, സഫാരി ബേക്കറി ആൻഡ് ഹോട്ട്ഫുഡ് എന്നിവിടങ്ങളിലെല്ലാം പ്രമോഷൻ ലഭ്യമാണ്. അഞ്ചുലക്ഷം കാഷ് പ്രൈസ് സമ്മാനം നല്കുന്ന ‘വിൻ ഹാഫ് എ മില്യണ്‍ ദര്ഹംസ്’ എന്ന പുതിയ മെഗാ പ്രമോഷനും സഫാരിയിൽ നടന്നുവരുന്നു. ഓരോ നറുക്കെടുപ്പിലൂടെയും ഒരുലക്ഷം ദിര്‍ഹമാണ് കാഷ് പ്രൈസ്.
ഒന്നാം സമ്മാനമായി 50,000 ദിര്‍ഹവും രണ്ടാം സമ്മാനമായി 30,000 ദിര്‍ഹവും മൂന്നാം സമ്മാനമായി 20,000 ദിര്‍ഹവുമാണ് നൽകുന്നത്. 2022 സെപ്റ്റംബര്‍ 26 മുതല്‍ 2023 ജൂലൈ 10 വരെ നീളുന്ന മെഗാ പ്രമോഷന് കാലയളവില്‍ 15 ഭാഗ്യശാലികള്‍ക്ക് ആകെ അഞ്ച് ലക്ഷം ദിര്‍ഹം സമ്മാനമായി നല്‍കും. സഫാരി ഹൈപ്പര്‍ മാര്‍ക്കറ്റില്‍ നിന്നും 50 ദിര്‍ഹമിന് പര്‍ച്ചേസ് ചെയ്യുമ്പോള്‍ ലഭിക്കുന്ന റാഫിള്‍ കൂപ്പണ്‍ വഴി ‘മൈ സഫാരി’ ആപ്പില്‍ രജിസ്റ്റര്‍ ചെയ്ത ആർക്കും മെഗാ സമ്മാന പദ്ധതിയില്‍ പങ്കാളികളാകാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.