അൽഐൻ: ജോലിയിൽനിന്ന് പിരിഞ്ഞ് ഏഴ് വർഷത്തിന് ശേഷം ഒാർക്കാപുറത്ത് ഗ്രാറ്റുവിറ്റി ലഭിച്ച സന്തോഷത്തിലാണ് മലപ്പുറം ജില്ലയിലെ കോട്ടക്കൽ ഇന്ത്യനൂർ സ്വദേശി തച്ചപറമ്പൻ സാദിഖ് അലി. അൽെഎൻ നഗരസഭയുടെ വിശാലമനസ്കതയിൽ ഇദ്ദേഹത്തിന് ഗ്രാറ്റുവിറ്റിയായി ലഭിച്ചത് ആറര ലക്ഷം ഇന്ത്യൻ രൂപ (38000 ദിർഹം). പ്രതീക്ഷിക്കാതെ വന്നെത്തിയ സാമ്പത്തികനേട്ടത്തിൽ നഗരസഭ അധികൃതരോട് നന്ദി പറയുകയാണ് സാദിഖ് അലി.
നഗരസഭയിലെ ഉദ്യാന വിഭാഗത്തിൽ 14 വർഷം ഡ്രൈവറായി ജോലി ചെയ്തിരുന്നു സാദിഖ് അലി. 1997ൽ ഉദ്യാന വിഭാഗത്തിലെ ജോലിക്കാരെ നഗരസഭ കമ്പനിക്ക് കീഴിലാക്കിയപ്പോൾ അതുവരെയുള്ള സർവീസിന് ലഭിക്കേണ്ട എല്ലാ ആനുകൂല്യങ്ങളും നൽകിയിരുന്നു. തുടർന്ന് കമ്പനിക്ക് കീഴിൽ മൂന്ന് വർഷം ജോലി ചെയ്തു. ശമ്പളമല്ലാതെ മറ്റൊരു ആനുകൂല്യവും ഉണ്ടാകില്ല എന്നായിരുന്നു കമ്പനിയുടെ വ്യവസ്ഥ.
2010ൽ ജോലി അവസാനിപ്പിച്ച് നാട്ടിലേക്ക് പോകുകയും ചെയ്തു. പിന്നീട് ഒമ്പത് വർഷം നാട്ടിലായിരുന്നു സാദിഖ് അലി. നേരെത്തെ തനിക്കൊപ്പം കമ്പനിയിൽ ജോലി ചെയ്തിരുന്ന ചിലർക്ക് കരാർ ജോലിയുടെ ഭാഗമായും ഗ്രാറ്റുവിറ്റി ആനുകൂല്യം ലഭിച്ചിട്ടുണ്ട് എന്നറിഞ്ഞ് സന്ദർശക വിസയിൽ അൽഐനിൽ വരികയായിരുന്നു ഇദ്ദേഹം. തുടർന്ന് സാധാരണ നടപടിക്രമങ്ങളിലൂടെ നഗരസഭയിൽനിന്ന് ബാങ്ക് വഴി 38000 ദിർഹം കൈപ്പറ്റുകയും ചെയ്തു. ഏതാനും ദിവസങ്ങൾക്ക് ശേഷം ഇദ്ദേഹം നാട്ടിലേക്ക് മടങ്ങും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.