സാഹിത്യോത്സവത്തിന് തുടക്കം: സാഹിത്യം സമൂഹത്തെ നിരന്തരം മാറ്റിയെടുത്തു -സച്ചിദാനന്ദൻ

ദ​ുബൈ: കേരള സാഹിത്യ അക്കാദമി സാഹിത്യോത്സവത്തിന് ദുബൈ ഗൾഫ് മോഡൽ സ്‌കൂളിൽ വ്യാഴാഴ്​ച രാത്രി തുടക്കമായി.​ കവി സച്ചിദാനന്ദൻ മൂന്നു ദിവസത്തെ മേള ഉദ്​ഘാടനം ചെയ്​തു. നിരന്തരമായ മാറ്റത്തിനും സമൂഹത്തി​​െൻറ മാനുഷീകരണത്തിനും സമത്വത്തിലേക്കുള്ള അനുസ്യൂത മുന്നേറ്റത്തിനും വേണ്ടിയുള്ള ആഹ്വാനങ്ങളും അതിനുവേണ്ടി മനുഷ്യനെ കർമോന്മുഖരുമാക്കാനുമുള്ള പരിശ്രമങ്ങളുമാണ്​ നമ്മുടെ സാഹിത്യ ചരിത്രത്തിൽ നിറഞ്ഞുനിൽക്കുന്നതെന്ന്​ അദ്ദേഹം പറഞ്ഞു.

അധിനിവേശത്തിനും ജാതി വ്യവസ്​ഥക്കും നാടുവാഴിത്തത്തിനും മുതലാളിത്തത്തിനുമെല്ലാം എതിരായി നിരന്തരം ശബ്​ദിച്ചുകൊണ്ടാണ്​ നമ്മുടെ സാഹിത്യവും സംസ്​കാരവും എന്നും സ്വയം പുതുക്കിയിട്ടുള്ളത്​. ഇതാണ്​ നമ്മുടെ ജീവിതത്തെ കൂടുതൽ അർഥവത്താക്കുന്നതെന്ന്​ അദ്ദേഹം കൂട്ടിച്ചേർത്തു. പ്രഫ. കെ.ഇ.എന്‍ കുഞ്ഞഹമ്മദ്, ​പ്രഫ. എം.എം. നാരായണന്‍,  ടി. ഡി രാമകൃഷ്ണന്‍,  ഒ.വി.മുസ്​തഫ, വിനോദ്​ നമ്പ്യാർ എന്നിവർ സംസാരിച്ചു. സംഘാടക സമിതി ചെയർമാൻ അഡ്വ. നജീദ്​ അധ്യക്ഷത വഹിച്ചു. കെ.എൽ. ​േ​ഗാപി സ്വാഗതം പറഞ്ഞു. 

ഇന്ന്​ രാവിലെ  വിദ്യാർത്ഥികൾക്കായി കഥ, കവിത, ലേഖന മത്സരങ്ങൾ നടക്കും.ഒൻപത്​ മുതൽ 12 വരെ ക്ലാസിൽ പഠിക്കുന്നവർക്ക്​ പങ്കെടുക്കാം. തുടർന്ന് വിദ്യാർത്ഥികൾക്കായി 'വായന, എഴുത്ത് ആസ്വാദനം' എന്ന വിഷയത്തിൽ അക്കാദമി സെക്രട്ടറി ഡോ. കെ.പി. മോഹനൻ, കവി സച്ചിദാനന്ദൻ, പ്രഫ കെ. ഇ. എന്‍ കുഞ്ഞഹമ്മദ്, പ്രഫ. എം. എം. നാരായണന്‍,  ടി. ഡി രാമകൃഷ്ണന്‍ എന്നിവർ പ​െങ്കടുക്കുന്ന ശില്പശാലയും സംവാദവും നടക്കും.  ഉച്ച രണ്ടു മണിക്ക്​  ‘മാധ്യമ ഭാഷയും സംസ്കാരവും’ ടോക് ഷോ അരങ്ങേറും 3.30ന്​   ‘പ്രവാസ രചനകൾ -ഒരു അന്വേഷണം’ എന്ന വിഷയത്തിൽ ശില്പശാല. വൈകിട്ട്​ ആറിന്​ സാംസ്കാരിക സമ്മേളനം. ശനിയാഴ്​ച സ്കൂള്‍ അധ്യാപകര്‍ക്കായുള്ള പ്രത്യേക ശില്​പശാലയാണ്​.

Tags:    
News Summary - sachi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.