ഇന്ത്യൻ വിദേശകാര്യ മന്ത്രി ഡോ. എസ്. ജയ്ശങ്കർ അബൂദബി ക്ഷേത്രനിർമാണ സ്ഥലത്ത് തൊഴിലാളികളുമായി സംസാരിക്കുന്നു
അബൂദബി: ഇന്ത്യൻ വിദേശകാര്യമന്ത്രി ഡോ. എസ്. ജയ്ശങ്കർ ത്രിദിന സന്ദർശനത്തിന് യു.എ.ഇയിലെത്തി. ദുബൈ വിമാനത്താവളത്തിലെത്തിയ മന്ത്രിയെ യു.എ.ഇ വിദേശകാര്യ- അന്താരാഷ്ട്ര സഹകരണ വകുപ്പ് അസി. അണ്ടർസെക്രട്ടറി അബ്ദുല്ല മുഹമ്മദ് അൽബുലൂകി, യു.എ.ഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ, ദുബൈ ഇന്ത്യൻ കോൺസുലേറ്റ് ജനറൽ ഡോ. അമൻ പുരി എന്നിവർ ചേർന്ന് സ്വീകരിച്ചു.
തുടർന്ന് യു.എ.ഇ സഹിഷ്ണുത, സഹവർത്തിത്വകാര്യ വകുപ്പ് മന്ത്രി ശൈഖ് നഹ്യാൻ ബിൻ മുബാറക് ആൽ നഹ്യാനുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി. ഐക്യത്തോടെ നിലനിലക്കുന്ന ഒരുസമൂഹം കെട്ടിപ്പടുക്കുന്നതിന് യു.എ.ഇ നടത്തുന്ന പരിശ്രമങ്ങളെ എസ്. ജയ്ശങ്കർ അഭിനന്ദിക്കുകയും ഇന്ത്യൻ പ്രവാസി സമൂഹത്തിന് നൽകുന്ന പരിഗണനക്കും സഹായത്തിനും നന്ദിയറിയിക്കുകയും ചെയ്തു.
കൂടിക്കാഴ്ചക്ക് മുമ്പായി അബൂദബിയിലെ നിർമാണം പുരോഗമിക്കുന്ന ഹിന്ദുക്ഷേത്രം മന്ത്രി സന്ദർശിക്കുകയും ഉദ്യോഗസ്ഥരുമായും തൊഴിലാളികളുമായും സംവദിക്കുകയും ചെയ്തു. ഇന്ത്യ-യു.എ.ഇ സഹകരണവുമായി ബന്ധപ്പെട്ട 14ാമത് ഇന്ത്യ-യു.എ.ഇ ജോയന്‍റ് കമീഷൻ മീറ്റിങ്ങിലും മൂന്നാമത് സ്ട്രാറ്റജിക് ഡയലോഗിലും യു.എ.ഇ വിദേശകാര്യ- അന്താരാഷ്ട്ര സഹകരണ വകുപ്പ് മന്ത്രി ശൈഖ് അബ്ദുല്ല ബിൻ സായിദ് ആൽ നഹ്യാനൊപ്പം അദ്ദേഹം പങ്കെടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.