ബർലിൻ ‘ഇന്നോ ട്രാൻസ് 2022’ മേളയിലെ ആർ.ടി.എ പ്രദർശനം    

ബർലിൻ ഗതാഗത മേളയിൽ സാന്നിധ്യമായി ആർ.ടി.എ

ദുബൈ: അന്താരാഷ്ട്ര തലത്തിലെ ഗതാഗത സാങ്കേതിക മികവുകൾ പ്രദർശിപ്പിക്കുന്ന ബർലിൻ 'ഇന്നോ ട്രാൻസ് 2022' മേളയിൽ സാന്നിധ്യമറിയിച്ച് റോഗ് ഗതാഗത അതോറിറ്റി (ആർ.ടി.എ). വിദേശനിക്ഷേപം ആകർഷിക്കുന്നതിനായി ആർ.ടി.എ നടപ്പിലാക്കുന്ന പൊതുഗതാഗത പദ്ധതികളും സംരംഭങ്ങളും പരിചയപ്പെടുത്തുകയാണ് ജർമൻ നഗരത്തിലെ പ്രദർശനത്തിലൂടെ ലക്ഷ്യമിടുന്നത്.

അവാർഡ് കരസ്ഥമാക്കിയ ദുബൈ മെട്രോയുടെ എൻജിനീയറിങ് വിവരങ്ങൾക്കായുള്ള ഓൺലൈൻ പ്ലാറ്റ്ഫോമാണ് പ്രധാനമായും പരിചയപ്പെടുത്തുന്നത്. ആർ.ടി.എയുടെ റെയിൽ പദ്ധതികളുടെ ഡിനൈസും എൻജീനീയറിങ്ങും ഉൾപ്പെടെ മനസ്സിലാക്കാൻ സാധിക്കുന്നതാണ് പ്രദർശനം.

ഭാവി പദ്ധതികളായ ദുബൈ സ്കൈ പോഡ് പ്രോജക്ട്, റെയിൽ മാനേജ്മെന്‍റ് സിസ്റ്റം എന്നിവയും പ്രദർശനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

മേളയിലെ പങ്കാളിത്തം അനുഭവങ്ങൾ പങ്കുവെക്കാനും പുതിയ സാങ്കേതിക വിദ്യകൾ മനസ്സിലാക്കാനും സഹായിക്കുന്നതാണെന്ന് പ്രതിനിധി സംഘത്തെ നയിക്കുന്ന ആർ.ടി.എ പബ്ലിക്ക്-(ട്രാൻസ്പോർട്ട് ഏജൻസി സി.ഇ.ഒ അഹ്മദ് ഹാഷിം ബഹ്സൊറിയാൻ പറഞ്ഞു.

Tags:    
News Summary - RTA will be present at the Berlin Transport Fair

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.