അൽഐൻ ബസ്​ സ്​റ്റേഷൻ

നാലു നഗരങ്ങളിലേക്ക്​ ആർ.ടി.എ ബസ് സർവീസ്​ ഇന്ന്​ മുതൽ

ദുബൈ/അൽഐൻ: ദുബൈയിൽ നിന്ന്​ ഷാർജ, അബൂദബി, ഫുജൈറ, അൽഐൻ റൂട്ടിൽ വ്യാഴാഴ്ച മുതൽ ദുബൈ റോഡ് ട്രാൻസ്‌പോർട് അതോറിറ്റി(ആർ ടി.എ)യുടെ ബസ് സർവീസ് തുടങ്ങും. കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി രണ്ട് വർഷത്തോളമായി നിർത്തിവെച്ചിരുന്ന സർവീസുകളാണ് പുനരാരംഭിക്കുന്നത്. അബൂദബിയിലേക്ക്​ (ഇ 100), അൽ ഗുബൈബയിൽ നിന്ന്​ അൽ ഐനിലേക്ക്​ (ഇ 201), ഇത്തിസാലാത്ത്​ മെട്രോ സ്​റ്റേഷനിൽ നിന്ന്​ ഷാർജ മുവൈലയിലേക്ക്​ (ഇ 315), ഇത്തിഹാദ്​ ബസ്​ സ്​റ്റേഷനിൽ നിന്ന്​ ഫുജൈറയിലേക്ക്​ (ഇ 700) എന്നിവയാണ്​ ഇന്‍റർ സിറ്റി സർവീസുകൾ.

അൽഐനിലേക്ക്​ ശനി, ഞായർ ദിവസങ്ങളിൽ അൽഗുബൈബ ബസ് സ്റ്റേഷനിൽ നിന്നും രാവിലെ 7.20നാണ് ആദ്യ ബസ് പുറപ്പെടുക. ഈ ദിവസങ്ങളിൽ ദുബൈയിൽ നിന്നുള്ള അവസാന ബസ് രാത്രി 11.30നാണ്. മറ്റുദിവസങ്ങളിൽ രാവിലെ 6.20ന്​ ആദ്യ ബസും രാത്രി 9.20ന്​ അവസാന ബസും സർവീസ് നടത്തും. അൽഐനിൽ നിന്നും ദുബൈയിലേക്ക് ശനി, ഞായർ ദിവസങ്ങളിൽ ആദ്യ ബസ് രാവിലെ 7നാണ്. അവസാന ബസ് 11നും. മറ്റു ദിവസങ്ങളിൽ രാവിലെ 6നാണ് അൽഐനിൽനിന്ന്​ ആദ്യ ബസ്, രാത്രി 9ന്​ അവസാന ബസ്. ദുബൈ അൽ ഗുബൈബ ബസ്സ്റ്റേഷനിൽനിന്നും അൽഐൻ ബസ് സ്റ്റേഷനിലേക്കും തിരിച്ചും എല്ലാ ദിവസവും ഒരു മണിക്കൂർ ഇടവിട്ട് സർവീസ് ഉണ്ടാക്കും. 25 ദിർഹമാണ് ടിക്കറ്റ് നിരക്ക്.

ദുബൈ ബസ് സർവീസ് പുനരാരംഭിച്ചത് യാത്രക്കാർക്ക് ഏറെ സൗകര്യപ്രദമാണ്. രണ്ടു വർഷത്തോളമായി മുടങ്ങിയ സർവീസ് ആണ് പുനരാരംഭിക്കുന്നത്. ദുബൈ യാത്രക്കാർ അൽഐൻ-ഷാർജ ബസിനെയാണ് ആശ്രയിച്ചിരുന്നത്.

അൽഐൻ-ഷാർജ റൂട്ടിൽ കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് വന്നതുമുതൽ ഷാർജയുടെ ബസ് സർവീസ് നടത്തുന്നുണ്ട്. ദുബൈ എക്സ്പോ കാലയളവിൽ എക്സ്പോ നഗരിയിലേക്കും തിരിച്ചും ആർ.ടി.എയുടെ സൗജന്യ ബസ് സർവീസ് ഉണ്ടായിരുന്നു. അതും എക്സ്പോ സന്ദർശകർക്ക് ഏറെ അനുഗ്രമായിരുന്നു.

അൽ ഗുബൈബ ബസ്​ സ്​റ്റേഷനിൽ നിന്ന് ദുബൈ വിമാനത്താവളത്തിലേക്ക് ബസ് സർവീസ് ഉള്ളതിനാലും ദുബൈ മെട്രോ സർവീസ് ബന്ധിപ്പിക്കുന്നതിനാലും അൽഐനിൽ നിന്ന് ദുബൈ എയർപോർട്ടിലേക്കും തിരിച്ചുമുള്ള യാത്രക്കാർക്ക് ഈ സർവീസ് ഏറെ ഉപകാരപ്പെടും. നിലവിൽ ദുബൈ എയർപോർട്ട് വഴി യാത്ര ചെയ്യുന്നവർ സ്വകാര്യവാഹനങ്ങളെയോ ടാക്സി സർവീസുകളെയോ ആണ് ആശ്രയിക്കുന്നത്. ഇത് യാത്രക്കാർക്ക് വലിയ സാമ്പത്തിക ബാധ്യതയാണ് വരുത്തിവെക്കുന്നത്.

Tags:    
News Summary - RTA bus service to four cities from today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.