ദുബൈയിൽ ലൈസൻസില്ലാത്ത തൊഴിലധിഷ്​ഠിത വിദ്യാഭ്യാസത്തിന്​ നിയന്ത്രണം

ദുബൈ: എമിറേറ്റിൽ ലൈസൻസില്ലാതെ തൊഴിലധിഷ്​ഠിത വിദ്യാഭ്യാസം നൽകുന്നതിന് വിലക്ക്​. ​ദുബൈ കിരീടാവകാശിയും എക്​സിക്യൂട്ടിവ്​ കൗൺസിൽ ചെയർമാനുമായ ശൈഖ്​ ഹംദാൻ ബിൻ മുഹമ്മദ്​ ബിൻ റാശിദ്​ ആൽ മക്​തൂമാണ്​ ഇതുസംബന്ധിച്ച ഉത്തരവ്​ പുറ​പ്പെടുവിച്ചത്​. ദുബൈയിലെ യോഗ്യരായ ടെക്​നീഷ്യൻമാരുടെ എണ്ണം വിപുലീകരിക്കാനും വൊക്കേഷനൽ കോഴ്​സുകളിൽ പഠനം തുടരാൻ ബിരുദധാരികളെ പ്രോത്സാഹിപ്പിക്കാനുമുള്ള ശ്രമങ്ങളെ പിന്തുണക്കുന്നതിനാണ്​ ഉത്തരവ്​. ഇതനുസരിച്ച്​ ദുബൈ വിദ്യാഭ്യാസ, മാനവവിഭവശേഷി വകുപ്പ്​ (കെ.എച്ച്​.ഡി.എ) എമിറേറ്റിലെ ഇത്തരം വിദ്യാഭ്യാസ സ്​ഥാപനങ്ങളുടെ മേൽനോട്ടം വഹിക്കും. തൊഴിലധിഷ്​ഠിത വിദ്യാഭ്യാസത്തി​െൻറ ഗുണനിലവാരം മെച്ചപ്പെടുത്താൻ നയം രൂപവത്​കരിക്കാനും അത്​ നടപ്പിലാക്കാനുമുള്ള ഉത്തരവാദിത്തവും കെ.എച്ച്​.ഡി.എക്ക്​ ആയിരിക്കും. നിബന്ധനകളും വ്യവസ്ഥകളും അനുസരിച്ച് ലൈസൻസുകൾ നൽകാനും പുതുക്കാനും വിദേശത്തുനിന്ന്​ നേടിയ തൊഴിലധിഷ്​ഠിത യോഗ്യതകൾക്കുള്ള തുല്യതാ സർട്ടിഫിക്കറ്റുകൾ നൽകാനും വകുപ്പിന്​ അധികാരമുണ്ട്. ഉത്തരവിലെ വ്യവസ്ഥകൾക്ക് വിരുദ്ധമായ മുൻകാല നിയമങ്ങൾ അസാധുവാകുമെന്നും ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിക്കുന്ന തീയതി മുതൽ നിയമം പ്രാബല്യത്തിൽ വരുകയും ചെയ്യുമെന്നും അറിയിച്ചിട്ടുണ്ട്​.

Tags:    
News Summary - Restriction on unlicensed vocational education in Dubai

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.