ദുബൈയിലെ താമസക്കാർ ഒപ്പം താമസിക്കുന്നവരുടെ വിവരങ്ങൾ അറിയിക്കണമെന്ന് സർക്കാർ നിർദേശിച്ചിരിക്കുകയാണ്. രണ്ടാഴ്ചയാണ് ഇതിന് സമയം അനുവദിച്ചിരിക്കുന്നത്. കൂടെ താമസിക്കുന്ന എല്ലാവരുടെയും വിവരങ്ങൾ ഉൾപെടുത്തണമെന്നാണ് നിർദേശം. ഇതുമായി ബന്ധപ്പെട്ട സംശയങ്ങൾക്കുള്ള മറുപടികൾ:
ആരൊക്കെ രജിസ്റ്റർ ചെയ്യണം
താമസ സ്ഥലങ്ങൾ സ്വന്തമായി വാങ്ങിയവരും വാടകക്കെടുത്തവരും പ്രോപ്പർട്ടി മാനേജ്മെന്റ് കമ്പനികളും ഡെവലപ്പർമാരും രജിസ്റ്റർ ചെയ്യണം. ആരുടെ പേരിലാണോ വാടക കരാർ എഴുതിയിരിക്കുന്നത് അവരാണ് രജിസ്റ്റർ ചെയ്യേണ്ടത്. ദുബൈ ലാൻഡ് ഡിപാർട്ട്മെന്റാണ് നിർദേശം പുറപ്പെടുവിച്ചിരിക്കുന്നത്. അതിനാൽ, ദുബൈ എമിറേറ്റിലെ താമസക്കാർക്ക് മാത്രമാണ് നിർദേശം ബാധകം.
ആരെയൊക്കെ ഉൾപെടുത്തണം:
കൂടെ താമസിക്കുന്ന എല്ലാവരുടെയും വിവരങ്ങൾ ഉൾപെടുത്തണം. കുടുംബാംഗങ്ങളോടൊപ്പമാണ് താമസമെങ്കിൽ അവരുടെ പേരും വേണം. ഒരിക്കൽ രജിസ്റ്റർ ചെയ്ത പേരുകൾ ഇതിൽ നിന്ന് ഒഴിവാക്കാനും കൂട്ടിചേർക്കനും സൗകര്യമുണ്ടാകും.
എന്തൊക്കെ വിവരങ്ങൾ നൽകണം:
കൂടെ താമസിക്കുന്നവരുടെ പേര്, എമിറേറ്റ്സ് ഐ.ഡി, ജനന തീയതി എന്നിവ ഉൾപെടുത്തണം. ഒപ്പം താമസിക്കുന്നവരുടെ വിവരങ്ങൾ സഹിതമാകും ഇനി മുതൽ വാടകകരാറുകൾ തയാറാക്കുക.
എങ്ങിനെയാണ് രജിസ്റ്റർ ചെയ്യേണ്ടത്:
ദുബൈ റസ്റ്റ് (Dubai REST) എന്ന ആപ്പ് ഡൗൺലോഡ് ചെയ്യണം.
ആദ്യമായി ആപ്പ് ഉപയോഗിക്കുന്നവരാണെങ്കിൽ രജിസ്റ്റർ ചെയ്യണം. അല്ലാത്തവർക്ക് നേരിട്ട് ലോഗിൻ ചെയ്യാം
യു.എ.ഇ പാസ് ഉപയോഗിച്ചും ലോഗിൻ ചെയ്യാം
ഇൻഡിവിജുവൽ എന്ന ഭാഗമാണ് തെരഞ്ഞെടുക്കേണ്ടത്
യു.എ.ഇ പാസ് വഴി ഓതന്‍റിക്കേഷൻ ഉറപ്പാക്കണം
ഡാഷ്ബോർഡിൽ നിങ്ങളുടെ താമസ സ്ഥലം എവിടെയാണെന്ന് തെരഞ്ഞെടുക്കണം
മാനേജ് കോ-ഒക്യുപന്റ്സ് എന്ന ഭാഗം തെരഞ്ഞെടുക്കണം
ആഡ് മോർ എന്ന ഭാഗത്ത് സഹതാമസക്കാരുടെ വിവരങ്ങൾ നൽകണം
എമിറേറ്റ്സ് ഐ.ഡിയും ജനന തീയതിയും നൽകിയ ശേഷം 'വേരിഫൈ' കൊടുക്കണം
എല്ലാവരുടെയും പേര് വിവരങ്ങൾ ചേർക്കണം
പേര് ചേർത്ത ആരെയെങ്കിലും ഒഴിവാക്കണമെങ്കിൽ 'ഡിലീറ്റ്' ഓപ്ഷനുമുണ്ട്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.