Posted On
date_range Updated On
date_range റാസൽഖൈമയിൽ പ്രധാന റോഡുകളിൽ അറ്റകുറ്റപ്പണി
റാസല്‍ഖൈമ: റാസല്‍ഖൈമ ദക്ഷിണ മേഖലയിലെ അല്ഗമ്റ -മസാഫി റോഡില്‍ നിര്‍മാണ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ ഡ്രൈവർമാർ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ അറിയിച്ചു. ഈ മേഖലയില്‍ 2025 ഫെബ്രുവരി 27 വരെ നിര്‍മാണ പ്രവൃത്തികള്‍ തുടരും.
കോര്‍ക്വെയര്‍ റൗണ്ട് എബൗട്ട്, അല്‍ ഫുലയ റോഡ്, അല്കറാന റൗണ്ട് എബൗട്ട് തുടങ്ങിയിടങ്ങളിലും അറ്റകുറ്റപ്പണികള്‍ തുടരുന്നതിനാല്‍ 2024 നവംബര്‍ 17 വരെ ഡ്രൈവര്‍മാര്‍ ജാഗ്രത പാലിക്കണം. ഫെഡറല്‍ റോഡ്സ് അടിസ്ഥാന വികസന പദ്ധതിയുള്‍പ്പെടുന്ന നിര്‍മാണ പ്രവൃത്തികളാണ് ഇവിടെ നടക്കുന്നതെന്നും അധികൃതര്‍ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.