ദീവ മാനേജിങ് ഡയറക്ടറും ചീഫ് എക്സിക്യൂട്ടിവുമായ സഈദ് മുഹമ്മദ് അൽ തായർ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം സോളാർ പാർക്ക് സന്ദർശിക്കുന്നു
ദുബൈ: എമിറേറ്റിൽ ഉൽപാദിപ്പിക്കുന്ന പരിസ്ഥിതിക്ക് അനുകൂലവും Renewable EnergyRenewable EnergyRenewable EnergyRenewable Energy അളവ് 14 ശതമാനമായി വർധിച്ചു. സുസ്ഥിരതാ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനും ഹരിത സമ്പദ്വ്യവസ്ഥയിലേക്കുള്ള പരിവർത്തനത്തിനും നടപ്പാക്കുന്ന പദ്ധതികളിലൂടെയാണ് സുപ്രധാനമായ നേട്ടം എമിറേറ്റ് കൈവരിച്ചത്. സോളാർ ഊർജത്തിന്റെ അളവ് മാത്രം ആകെ 14517 മെഗാവാട്ടിൽ 2027 മെഗാവാട്ട് വരുമെന്ന് ദുബൈ ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റി (ദീവ) മാനേജിങ് ഡയറക്ടറും ചീഫ് എക്സിക്യൂട്ടിവുമായ സഈദ് മുഹമ്മദ് അൽ തായർ പറഞ്ഞു. സുസ്ഥിരമായ ഹരിത സമ്പദ്വ്യവസ്ഥയിലേക്ക് മാറ്റം പ്രോത്സാഹിപ്പിക്കുന്നതിനാണ് പ്രവർത്തനങ്ങളെന്നും ഊർജസ്രോതസ്സുകൾ വൈവിധ്യവത്കരിച്ചും പുനരുപയോഗിക്കാവുന്നതും ശുദ്ധവുമായ ഊർജത്തിന്റെ അളവ് വർധിപ്പിച്ചും ഈ ലക്ഷ്യം കൈവരിക്കാനാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
2030ഓടെ 25 ശതമാനവും 2050ഓടെ 100 ശതമാനവും ഊർജം പുനരുപയോഗിക്കാവുന്ന സ്രോതസ്സുകളിൽനിന്ന് ഉൽപാദിപ്പിക്കാനാണ് ദുബൈ ലക്ഷ്യമിടുന്നത്. പ്രകൃതിവാതകത്തെ ആശ്രയിക്കുന്നത് കുറക്കുന്നതിന് ദുബൈ മരുഭൂമിയിൽ ലോകത്തിലെ ഏറ്റവും വലിയ സൗരോർജ പാർക്കായ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം സോളാർ പാർക്ക് ദീവ നിർമിക്കുന്നുണ്ട്. ആഗോളതലത്തിൽ ശുദ്ധമായ ഇന്ധന ഉപയോഗം വർധിക്കുന്നതിനാൽ എമിറേറ്റും ഗ്രീൻ ഹൈഡ്രജൻ പദ്ധതികളെയാണ് പ്രോത്സാഹിപ്പിക്കുന്നത്.
മുഹമ്മദ് ബിൻ റാശിദ് സോളാർ പാർക്ക് ആഗോള തലത്തിൽതന്നെ നിക്ഷേപകരിൽനിന്ന് മികച്ച പ്രതികരണമാണ് സൃഷ്ടിച്ചിട്ടുള്ളതെന്നും അൽ തായർ കൂട്ടിച്ചേർത്തു. സോളാർ പാർക്കിന്റെ നാലാം ഘട്ടത്തിൽ 950 മെഗാവാട്ട് ശേഷിയുള്ള ലോകത്തിലെ ഏറ്റവും വലിയ സിംഗ്ൾ-സൈറ്റ് പ്ലാന്റാണ് നിർമിക്കുന്നത്. ഇതിലൂടെ ഏകദേശം 3.20 ലക്ഷം വീടുകൾക്ക് ശുദ്ധമായ ഊർജം നൽകാനും പ്രതിവർഷം 16 ലക്ഷം ടൺ കാർബൺ പുറന്തള്ളൽ കുറക്കാനും സാധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. നെറ്റ് സീറോ-2050 പദ്ധതിയുടെ ഭാഗമായി ശുദ്ധ ഊർജ പദ്ധതികളിൽ 600 ശതകോടി ദിർഹം നിക്ഷേപിക്കാൻ യു.എ.ഇ ലക്ഷ്യമിടുന്നുണ്ട്. അബൂദബിയിലെ അൽ ദഫ്ര മേഖലയിൽ രണ്ടു ജിഗാവാട്ട് ശേഷിയുള്ള വലിയ സോളാർ പ്ലാന്റും പദ്ധതിയിൽ നിർമിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.