ഫു​ജൈ​റയിൽ കെ​ട്ടി​നി​ൽ​ക്കു​ന്ന വെ​ള്ളം പ​മ്പ്​ ചെ​യ്ത്​ നീ​ക്കു​ന്നുകെ​ട്ടി​നി​ൽ​ക്കു​ന്ന വെ​ള്ളം പ​മ്പ്​ ചെ​യ്ത്​ നീ​ക്കു​ന്നു 

റെ​ക്കോ​ഡ്​ മ​ഴ; ഫു​ജൈ​റ​യി​ൽ പ്ര​ള​യം

ദു​ബൈ: പേ​മാ​രി​യാ​യി ആ​കാ​ശം പെ​യ്തി​റ​ങ്ങി​യ​പ്പോ​ൾ യു.​എ.​ഇ​യു​ടെ വ​ട​ക്ക​ൻ എ​മി​റേ​റ്റു​ക​ൾ വെ​ള്ള​ത്തി​ൽ മു​ങ്ങി. ബു​ധ​നാ​ഴ്ച വൈ​കീ​ട്ട് ആ​രം​ഭി​ച്ച മ​ഴ വ്യാ​ഴം പു​ല​ർ​ച്ച​വ​രെ തു​ട​ർ​ന്ന​പ്പോ​ൾ ഫു​ജൈ​റ, റാ​സ​ൽ​ഖൈ​മ, ഉ​മ്മു​ൽ​ഖു​വൈ​ൻ, ഷാ​ർ​ജ, അ​ജ്​​മാ​ൻ എ​ന്നി​വി​ട​ങ്ങ​ളി​ലെ പ​ല ഭാ​ഗ​ങ്ങ​ളും വെ​ള്ള​ത്തി​ൽ മു​ങ്ങി. മൂ​ന്നു പ​തി​റ്റാ​ണ്ടി​നി​ട​യി​ൽ രാ​ജ്യ​ത്ത്​ ല​ഭി​ച്ച ശ​ക്​​ത​മാ​യ മ​ഴ കൂ​ടു​ത​ൽ നാ​ശം​വി​ത​ച്ച​ത്​ ഫു​ജൈ​റ​യി​ലാ​ണ്.

ര​ണ്ടു ദി​വ​സ​ത്തെ മ​ഴ​യി​ൽ റോ​ഡു​ക​ളും വാ​ദി​ക​ളും നി​റ​ഞ്ഞു​ക​വി​ഞ്ഞ​തോ​ടെ പ​ല​യി​ട​ങ്ങ​ളി​ലും താ​മ​സ​സ്ഥ​ല​ങ്ങ​ളി​ൽ വെ​ള്ളം ക​യ​റി. ബു​ധ​നാ​ഴ്ച രാ​ത്രി വൈ​കി​യും മ​ഴ തു​ട​ർ​ന്ന​തോ​ടെ പ്ര​ദേ​ശ​ത്ത്​ അ​ടി​യ​ന്ത​ര ര​ക്ഷാ​ദൗ​ത്യ​ത്തി​ന്​ യു.​എ.​ഇ വൈ​സ്​ പ്ര​സി​ഡ​ൻ​റും ​പ്ര​ധാ​ന​മ​ന്ത്രി​യും ദു​ബൈ ഭ​ര​ണാ​ധി​കാ​രി​യു​മാ​യ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ റാ​ശി​ദ്​ ആ​ൽ മ​ക്​​തൂം ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തോ​ട്​ നി​ർ​ദേ​ശി​ച്ചു. രാ​ജ്യ​ത്തെ എ​ല്ലാ എ​മി​റേ​റ്റു​ക​ളി​ലെ​യും ദു​ര​ന്ത​നി​വാ​ര​ണ സേ​ന​ക​ൾ​ ഫു​ജൈ​റ​യി​ലും മ​റ്റു ദു​ര​ന്ത ബാ​ധി​ത സ്ഥ​ല​ങ്ങ​ളി​ലും എ​ത്തി​ ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ഊ​ർ​ജി​ത​മാ​ക്കി​.

കു​ടു​ങ്ങി​ക്കി​ട​ക്കു​ന്ന​വ​രെ​യും പു​റ​ത്തി​റ​ങ്ങാ​ൻ ക​ഴി​യാ​തെ പ്ര​യാ​സ​പ്പെ​ട്ട​വ​രെ​യും സൈ​ന്യ​വും പൊ​ലീ​സും അ​ട​ങ്ങു​ന്ന ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​ർ ചേ​ർ​ന്ന്​ വ്യാ​ഴാ​ഴ്ച രാ​വി​ലെ​യോ​ടെ സു​ര​ക്ഷി​ത സ്ഥാ​ന​ങ്ങ​ളി​ലേ​ക്ക്​ മാ​റ്റി. ഇ​തി​ന​കം 870 പേ​രെ ര​ക്ഷ​പ്പെ​ടു​ത്തു​ക​യും 3,897 പേ​രെ ഷാ​ർ​ജ​യി​ലും ഫു​ജൈ​റ​യി​ലും താ​ൽ​ക്കാ​ലി​ക കേ​ന്ദ്ര​ത്തി​ലേ​ക്ക്​ മാ​റ്റു​ക​യും ചെ​യ്ത​താ​യി ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. വ്യാ​​ഴാ​ഴ്ച ഫു​ജൈ​റ കി​രീ​ടാ​വ​കാ​ശി ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ ഹം​ദാ​ൻ അ​ൽ ശ​ർ​ഖി ഹെ​ലി​കോ​പ്​​ട​റി​ൽ പ്ര​ള​യ​ബാ​ധി​ത പ്ര​ദേ​ശ​ങ്ങ​ളി​ൽ നി​രീ​ക്ഷ​ണം ന​ട​ത്തി.

മ​ഴ​യും പ്ര​ള​യ​വും ബാ​ധി​ച്ച എ​ല്ലാ കു​ടും​ബ​ങ്ങ​ളെ​യും താ​ൽ​ക്കാ​ലി​ക ഷെ​ൽ​ട്ട​റു​ക​ളി​ലേ​ക്ക് മാ​റ്റാ​നും ഉ​യ​ർ​ന്ന അ​പ​ക​ട​സാ​ധ്യ​ത​യു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ൽ താ​മ​സി​ക്കു​ന്ന കു​ടും​ബ​ങ്ങ​ൾ​ക്ക് ഹോ​ട്ട​ലു​ക​ൾ ബു​ക്ക് ചെ​യ്യാ​നും ക​മ്യൂ​ണി​റ്റി വി​ക​സ​ന മ​ന്ത്രാ​ല​യ​ത്തെ​ ചു​മ​ത​പ്പെ​ടു​ത്തി. അ​പ​ക​ട ര​ക്ഷാ​ദൗ​ത്യ​ത്തി​ന്​ നി​യ​മി​ക്ക​പ്പെ​ട്ട​വ​രൊ​ഴി​കെ സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ർ​ക്ക്​ വ്യാ​ഴാ​ഴ്ച 'വ​ർ​ക്​ ഫ്രം ​ഹോം'​ചെ​യ്യാ​ൻ അ​നു​വാ​ദം ന​ൽ​കി.

റെ​ക്കോ​ഡ്​ മ​ഴ പെ​യ്ത ഫു​ജൈ​റ പ്ര​ള​യ​ത്തി​ൽ മു​ങ്ങി. ര​ണ്ടു ദി​വ​സ​ങ്ങ​ളി​ലാ​യി ഫു​ജൈ​റ തു​റ​മു​ഖ​ത്ത്​ 255.2 മി.​മീ​റ്റ​ർ മ​ഴ​യാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. റോ​ഡു​ക​ളി​ൽ വെ​ള്ളം കു​ത്ത​നെ ഉ​യ​ർ​ന്ന​തോ​ടെ നി​ര​വ​ധി വാ​ഹ​ന​ങ്ങ​ൾ കു​ടു​ങ്ങി. പ​ല​രും വാ​ഹ​ന​ങ്ങ​ൾ റോ​ഡി​ലു​പേ​ക്ഷി​ച്ച്​ ര​ക്ഷ​പ്പെ​ട്ടു. പാ​ർ​ക്ക്​ ചെ​യ്ത വാ​ഹ​ന​ങ്ങ​ൾ​ക്ക്​ കേ​ടു​പാ​ട് സം​ഭ​വി​ക്കു​ക​യും ഒ​ഴു​കി​പ്പോ​വു​ക​യും ചെ​യ്തു. റോ​ഡ്​ മു​റി​ച്ചു ക​ട​ക്കു​ന്ന​തി​നി​ടെ ഒ​ഴു​ക്കി​ൽ​​പെ​ട്ട​ പാ​കി​സ്താ​ൻ സ്വ​ദേ​ശി​യെ കാ​ണാ​താ​യി. ഇ​ദ്ദേ​ഹ​ത്തെ ക​ണ്ടെ​ത്താ​ൻ തി​ര​ച്ചി​ൽ തു​ട​രു​ക​യാ​ണ്. ഹ​മ​ദ്​ ബി​ൻ അ​ബ്​​ദു​ല്ല സ്​​ട്രീ​റ്റി​ലെ മൂ​ന്ന്​ അ​ണ്ട​ർ പാ​സു​ക​ളി​ലും വെ​ള്ളം നി​റ​ഞ്ഞു. വ്യാ​ഴാ​ഴ്ച പ​ക​ൽ അ​ന്ത​രീ​ക്ഷം തെ​ളി​ഞ്ഞ​തോ​ടെ ഇ​വി​ട​ങ്ങ​ളി​ലെ​ല്ലാം വെ​ള്ളം ഇ​റ​ങ്ങി​ത്തു​ട​ങ്ങി. ഫു​ജൈ​റ പോ​ർ​ട്ടി​ലെ പ്ര​വ​ർ​ത്ത​ന​വും നി​ർ​ത്തി​വെ​ച്ചു. പോ​ർ​ട്ടി​ലും സ​മീ​പ ​പ്ര​ദേ​ശ​ങ്ങ​ളി​ലു​മാ​ണ് കൂ​ടു​ത​ൽ വെ​ള്ളം ക​യ​റി​യ​ത്.

മ​ല​യോ​ര മേ​ഖ​ല​യി​ലും ഗ്രാ​മ​പ്ര​ദേ​ശ​ങ്ങ​ളി​ലും പ​ല​യി​ട​ത്തും ശ​ക്​​ത​മാ​യ കു​ത്തൊ​ഴു​ക്കും വെ​ള്ള​ക്കെ​ട്ടും ദൃ​ശ്യ​മാ​ണെ​ങ്കി​ലും ആ​ള​പാ​യം റി​പ്പോ​ർ​ട്ട്​ ചെ​യ്തി​ട്ടി​ല്ല. ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​ർ എ​ല്ലാ മേ​ഖ​ല​യി​ലും എ​ത്തി അ​പ​ക​ട സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ ക​ഴി​യു​ന്ന​വ​രെ ഒ​ഴി​പ്പി​ക്കു​ന്നു​ണ്ട്. ഒ​റ്റ​പ്പെ​ട്ട മ​ഴ​ക്ക്​ സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ അ​ധി​കൃ​ത​രു​ടെ നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ക്ക​ണ​മെ​ന്ന്​ ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം ആ​വ​ശ്യ​പ്പെ​ട്ടു.

ക​ന​ത്ത മ​ഴ ല​ഭി​ച്ച റാ​സ​ൽ​ഖൈ​മ​യി​ൽ നി​ര​വ​ധി വാ​ദി​ക​ളും ഒ​രു ഡാ​മും നി​റ​ഞ്ഞൊ​ഴു​കി. എ​മി​റേ​റ്റി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ശ​ക്​​ത​മാ​യ കു​ത്തൊ​ഴി​ക്കി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ സാ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ക്കു​ന്നു​ണ്ട്.

റാ​സ​ൽ​ഖൈ​മ നോ​ർ​ത്തി​ലെ വാ​ദി ഗ​ലീ​ല ഡാ​മാ​ണ്​ നി​റ​ഞ്ഞൊ​ഴു​കി​യ​ത്. വാ​ദി ബൈ​യ്​​ഹ്, ഖോ​ർ​ഖ​വൈ​ർ എ​ന്നി​വി​ട​ങ്ങ​ളി​ലും ശ​ക്​​ത​മാ​യ കു​ത്തി​യൊ​ഴു​ക്ക്​ ഉ​ണ്ടാ​യി.അ​പ​ക​ട​ങ്ങ​ളി​ല്ല,


വെ​ള്ളം ക​യ​റി​യ ഫു​ജൈ​റ

 


Tags:    
News Summary - Record rainfall; Flood in Fujairah

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.