നെസ്റ്റോയുടെ പുതിയ കിഡ്​സ്​ ബ്രാൻഡ് ട്രൈ ഇറ്റിന്റെ ഉദ്ഘാടനചടങ്ങിൽനിന്ന്​

'ട്രൈ ഇറ്റ്’; പുത്തൻ ട്രെൻഡുകളുമായി നെസ്റ്റോ ഗ്രൂപ്പിന്‍റെ പുതിയ കിഡ്​സ്​ ഫാഷൻ ബ്രാൻഡ്

ദുബൈ: പ്രമുഖ റീട്ടെയിൽ ശൃംഖലയായ നെസ്റ്റോ, കുട്ടികൾക്കായി 'ട്രൈ ഇറ്റ്' എന്ന പേരിൽ തങ്ങളുടെ പുതിയ ഫാഷൻ ബ്രാൻഡ് പുറത്തിറക്കി. മാറുന്ന കാത്ത്​ കിഡ്​സിന്‍റെ ഏറ്റവും പുതിയതും ആകർഷകവുമായ ഫാഷൻ ട്രെൻഡുകൾ, മികച്ച ഓഫറുകളിലും വിലക്കുറവിലും ഉപഭോക്താക്കളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പുത്തൻ ബ്രാൻഡ് നെസ്റ്റോ അവതരിപ്പിച്ചിരിക്കുന്നത്. ബ്രാൻഡിന്‍റെ ഔദ്യോഗിക ഉദ്ഘാടന ചടങ്ങ് നെസ്റ്റോ ഗ്രൂപ്പിന്‍റെ ഉന്നത ഉദ്യോഗസ്ഥരുടെയും പ്രമുഖ വ്യക്തികളുടെയും സാന്നിധ്യത്തിൽ നടന്നു. നെസ്റ്റോ ഗ്രൂപ്​ മാനേജിങ്​ ഡയറക്ടർ കെ.പി. ജമാൽ ഉദ്​ഘാടനം നിർവഹിച്ചു. ലൈഫ് സ്റ്റൈൽ ഡിപാർട്​മെന്‍റ്​ ഹെഡ് പി.എം. ഫിറോസ്, മീഡിയ ഡിപാർട്​മെന്‍റ് ഹെഡ് ഒ.എം. ശ്യാം, ലേണിങ്​ ആൻഡ് ഡെവലപ്‌മെന്‍റ്​ മാനേജർ ഷിബു രത്നാകർ, പ്രോജക്ട് ഹെഡ് സന്ദീപ് രാജഗോപാൽ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

'ട്രൈ ഇറ്റ്' ബ്രാൻഡിന്‍റെ വിജയകരമായ തുടക്കത്തിന് ആശംസകൾ നേർന്ന മാനേജ്‌മെന്‍റ്​ പ്രതിനിധികൾ, പുതിയ ഫാഷൻ ചോയ്‌സുകൾക്ക് പൂർണ പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു. കുഞ്ഞുപ്രായക്കാർക്ക്​ ഇണങ്ങുന്ന തരത്തിലുള്ള വൈവിധ്യമാർന്ന വസ്ത്രശേഖരമാണ് ‘ട്രൈ ഇറ്റ്’ വഴി നെസ്റ്റോ ഔട്ട്‌ലെറ്റുകളിൽ ഒരുക്കിയിരിക്കുന്നത്.

ഉപഭോക്താക്കളുടെ താൽപര്യങ്ങൾക്കനുസരിച്ച് ഗുണനിലവാരമുള്ള ഉൽപന്നങ്ങൾ ആകർഷകമായ വിലയിൽ ലഭ്യമാക്കാൻ നെസ്റ്റോ എപ്പോഴും പ്രതിജ്ഞാബദ്ധമാണെന്നും, ‘ട്രൈ ഇറ്റ്’ ബ്രാൻഡിലൂടെ കൂടുതൽ മികച്ച കിഡ്​സ്​ ഫാഷൻ ചോയ്‌സുകളും ഓഫറുകളും വരും ദിവസങ്ങളിൽ ഉപഭോക്താക്കൾക്ക് പ്രതീക്ഷിക്കാമെന്നും മാനേജ്‌മെന്‍റ്​ പ്രതിനിധികൾ അറിയിച്ചു. 

Tags:    
News Summary - Nesto Group's new kids' fashion brand with new trends try it

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.