ഇന്ത്യ ഇന്‍റർനാഷനൽ സ്‌കൂൾ ഷാർജയിലെ ഇൻവെസ്റ്റിച്ച്വർ സെറിമണിയിൽനിന്ന്
Posted On
date_range Updated On
date_range ഇൻവെസ്റ്റിച്ച്വർ സെറിമണി നടത്തി
ഷാർജ: ഇന്ത്യ ഇന്‍റർനാഷനൽ സ്‌കൂൾ ഷാർജ പുതിയ അധ്യയന വർഷത്തിലേക്കുള്ള വിദ്യാർഥി ഭാരവാഹികളെ തെരഞ്ഞെടുത്തു. സ്‌കൂൾ ഓഡിറ്റോറിയത്തിൽ, സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുന്ന ഇൻവെസ്റ്റിച്ച്വർ സെറിമണി പെയ്‌സ് ഗ്രൂപ് മാനേജിങ് ഡയറക്ടർ സൽമാൻ ഇബ്രാഹിം ഉദ്ഘാടനം ചെയ്തു.
സ്റ്റുഡന്റ്സ് കൗൺസിൽ അംഗങ്ങൾക്കും ക്ലബ് ഇൻ ചാർജുമാരായ അധ്യാപകർക്കുമുള്ള ബാഡ്ജുകളും സൽമാൻ ഇബ്രാഹിം സമ്മാനിച്ചു. സ്‌കൂൾ പ്രിൻസിപ്പൽ ഡോ. മജ്ഞു റെജി വിദ്യാർഥികൾക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു. പെയ്‌സ് ഗ്രൂപ് സീനിയർ ഡയറക്ടർ അസീഫ് മുഹമ്മദ്, അസി. ഡയറക്ടർ സഫാ ആസാദ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.