ദുബൈ: സമൂഹത്തിന്റെ അടിത്തറയിളക്കുന്ന ലഹരി എന്ന മഹാവിപത്തിനെതിരെ വിശ്വാസിസമൂഹം ഒറ്റക്കെട്ടായി രംഗത്തിറങ്ങണമെന്ന് യു.എ.ഇയിലെ പള്ളികളിൽ ജുമുഅ ഖുതുബക്ക് നേതൃത്വം നൽകിയ ഇമാമുമാർ ആഹ്വാനം ചെയ്തു. കേവലം ഒരു വ്യക്തിയുടെ നാശത്തിലുപരി, ഒരു തലമുറയെയും കുടുംബ ഭദ്രതയെയും പാടെ തകർക്കുന്ന ലഹരിവസ്തുക്കൾക്കെതിരെ കടുത്ത ജാഗ്രത പുലർത്തണമെന്ന് ഖുതുബയിൽ ഇമാമുമാർ ഓർമ്മിപ്പിച്ചു.
'നിങ്ങൾ നിങ്ങളെത്തന്നെ കൊലപ്പെടുത്തരുത്; തീർച്ചയായും അല്ലാഹു നിങ്ങളോട് കരുണയുള്ളവനാകുന്നു' എന്ന വിശുദ്ധ ഖുർആൻ സൂക്തം ഉദ്ധരിച്ചുകൊണ്ട്, സ്വന്തം കൈകൾ കൊണ്ട് സ്വയം നാശത്തിലേക്ക് നടന്നുപോകരുതെന്ന് അവർ വിശ്വാസികളോട് ആവശ്യപ്പെട്ടു. ലഹരിക്ക് അടിമപ്പെടുന്നവർ സ്വന്തം ജീവിതം മാത്രമല്ല, തങ്ങളെ വിശ്വസിച്ചുകഴിയുന്ന കുടുംബത്തിന്റെ തണലാണ് ഇല്ലാതാക്കുന്നത്. കുടുംബത്തിന്റെ പുരോഗതിക്കായി വിനിയോഗിക്കേണ്ട സമ്പത്ത്, സ്വന്തം നാശത്തിനായി ധൂർത്തടിക്കുന്നതിനെതിരെ ശക്തമായ താക്കീതാണ് ഇമാമുമാർ നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.