Posted On
date_range Updated On
date_range യു.എ.ഇ മധ്യസ്ഥത വീണ്ടും വിജയകരം; റഷ്യയും യുക്രെയ്നും 320 തടവുകാരെ കൈമാറി
അബൂദബി: റഷ്യയും യുക്രെയ്നും തമ്മിൽ തടവുകാരെ കൈമാറുന്നതിനായി യു.എ.ഇ നടത്തിയ പുതിയ മധ്യസ്ഥശ്രമങ്ങൾ വിജയകരമായി പൂർത്തിയായി. ഇരുപക്ഷത്തുനിന്നും 160 തടവുകാരെ വീതമാണ് (ആകെ 320 പേർ) പുതിയ ധാരണപ്രകാരം മോചിപ്പിച്ചത്. യു.എ.ഇയുടെ മധ്യസ്ഥതയിലൂടെ ഇരുരാജ്യങ്ങളും തമ്മിൽ കൈമാറ്റം ചെയ്ത ആകെ തടവുകാരുടെ എണ്ണം 7,791 ആയി ഉയർന്നു.
വിശ്വസ്തനായ അന്താരാഷ്ട്ര മധ്യസ്ഥൻ എന്ന നിലയിൽ യു.എ.ഇയുടെ ശ്രമങ്ങളോട് സഹകരിച്ചതിനും, പ്രതിസന്ധി പരിഹരിക്കാനുള്ള യു.എ.ഇയുടെ പ്രതിബദ്ധതയെ മാനിച്ചതിനും ഇരുരാജ്യങ്ങൾക്കും യു.എ.ഇ വിദേശകാര്യ മന്ത്രാലയം നന്ദി അറിയിച്ചു. റഷ്യയും യുക്രെയ്നുമായി യു.എ.ഇ പുലർത്തുന്ന ഉഭയകക്ഷി ബന്ധത്തിന്‍റെ തെളിവാണ് 25-ാമത്തെ മധ്യസ്ഥശ്രമത്തിന്‍റെ വിജയമെന്ന് മന്ത്രാലയം വ്യക്തമാക്കി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.