ഷാർജ: ഷാർജ കുട്ടികളുടെ വായനോത്സവത്തിൽ ഇക്കുറി കുട്ടികൾക്ക് കൂട്ടായി നാല് കിടു ചങ്ങാതിമാരെത്തും. നൊഖ്ത, ഖലം, വംദ, ഷുആ എന്നിവരാണ് ആ നാലു പേർ^ ഉത്സവത്തിെൻറ ചിഹ്നങ്ങൾ. നൊഖ്ത എന്നാൽ പുള്ളി എന്നർഥം. വംദ തിളക്കം, ഖലം എന്നാൽ എല്ലാവർക്കും അറിയുന്ന പോലെ പേന, ഷുആ ആവെട്ട കിരണം. കാണുന്ന മാത്രയിൽ തന്നെ ആർക്കും അരുമ തോന്നുന്ന ഇവർ ഏതോ ഒരു വിദൂര ദേശത്തു നിന്നെത്തിയ കഥാപാത്രങ്ങളാണെന്നാണ് സങ്കൽപം. ഇവർക്കു പേരു കണ്ടെത്താൻ നടത്തിയ മത്സരം തന്നെ ഒരുൽസവമായിരുന്നു. കുട്ടികളുടെ ഭാവനക്കും കുസൃതിക്കും ഇണങ്ങുന്ന നൂറുകൂട്ടം പേരുകളാണ് പല കോണുകളിൽ നിന്ന് നിർദേശിക്കപ്പെട്ടത്. തെരഞ്ഞെടുക്കപ്പെട്ട പേരുകൾ നിർദേശിച്ചവർക്ക് വായനോത്സവത്തിൽ സമ്മാനവും നൽകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.