വളാഞ്ചേരി സ്വദേശി റാസൽഖൈമയിൽ നിര്യാതനായി

റാസൽ ഖൈമ: മലപ്പുറം വളാഞ്ചേരി മൂന്നാക്കൽ ചെങ്കുണ്ടൻ ബഷീറലി (49) റാസൽ ഖൈമ സൈഫ് ആശുപത്രിയിൽ നിര്യാതനായി. രക്തസമ്മർദ ം കൂടിയതിനാൽ രണ്ടു ദിവസം മുമ്പാണ് റാക് സൈഫ് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചത്. കുറച്ചു കാലമായി യു.എ. ഇയിലുള്ള ഇദ്ദേഹം റാസൽ ഖൈമ വെജിറ്റബിൾ മാർക്കറ്റിനടുത്തുള്ള അൽ ഷാർജ ഫൊഡേഴ്സ് ട്രേഡിങ് സ്ഥാപനത്തിൽ ജോലി ചെയ്യുകയായിരുന്നു.
പരേതരായ കുഞ്ഞിമൊയിതീൻ കുട്ടിയുടെയും ആയിഷയുടെയും മകനാണ്. ഭാര്യ: സുലൈഖ. മക്കൾ: മുഹമ്മദ്‌ താബിഹ്, ഫാത്തിമ്മ ഹിബ, ഫാത്തിമ്മ സന. സഹോദരങ്ങൾ: അമീറലി (അബൂദബി), ജമീല, ഷാഹിദ.
Tags:    
News Summary - ras al khaimah obit news valanchery-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.