പ്രഫഷനല്‍ മികവിനുള്ള ഷാര്‍ജ പബ്ലിക് ഫിനാന്‍സ് അവാര്‍ഡ് റാക് പൊലീസിന് സമ്മാനിക്കുന്നു
റാസല്‍ഖൈമ: റാക് ആഭ്യന്തര മന്ത്രാലയത്തിന്റെ വിജയ വഴിയില്‍ തിളക്കം വര്‍ധിപ്പിച്ച് ഷാര്‍ജ പബ്ലിക് ഫിനാന്‍സ് അവാര്‍ഡ് റാക് പൊലീസിന്. സംഭരണം, കരാറുകള്‍, ടെൻഡറുകള്‍, ലേലം, സര്‍ക്കാര്‍ ആസ്തികളിന്മേലുള്ള കൈകാര്യം തുടങ്ങിയവയിലുള്ള മാനേജ്മെന്റ് മികവിനാണ് ഷാര്‍ജ പബ്ലിക് ഫിനാന്‍സ് അവാര്‍ഡിന്റെ മൂന്നാം പതിപ്പില്‍ റാക് പൊലീസിന് ബഹുമതി ലഭിച്ചത്.
ഷാര്‍ജയില്‍ നടന്ന ചടങ്ങില്‍ സ്വീകരിച്ച അവാര്‍ഡ് റാക് പൊലീസ് മേധാവി മേജര്‍ ജനറല്‍ അലി അബ്ദുല്ല ബിന്‍ അല്വാന് അല്‍ നുഐമി സേനക്കായി സമര്‍പ്പിച്ചു. സേനയുടെയും ഉദ്യോഗസ്ഥ-ജീവനക്കാരുടെയും സമര്‍പ്പണം, ടീമായുള്ള പ്രവര്‍ത്തനം, ആഭ്യന്തര മന്ത്രാലയത്തിന്റെ തന്ത്രപരമായ ലക്ഷ്യങ്ങള്‍ നടപ്പാക്കുമ്പോള്‍ സ്വീകരിക്കുന്ന മികവ്, ഗുണനിലവാരം, നവീകരണം എന്നിവയിലുള്ള നിഷ്കര്‍ഷയാണ് റാക് പൊലീസിന് തുടര്‍ച്ചയായ നേട്ടങ്ങള്‍ സമ്മാനിക്കുന്നതെന്ന് അവാര്‍ഡ് സ്വീകരിച്ചുകൊണ്ട് അലി അബ്ദുല്ല അഭിപ്രായപ്പെട്ടു. ചടങ്ങില്‍ റാക് പൊലീസ് ഡെപ്യൂട്ടി കമാന്‍ഡര്‍ ബ്രിഗേഡിയര്‍ ജമാല്‍ അഹ്മദ് അല്‍ തയ്ര്, റിസോഴ്സസ് ആൻഡ് സപ്പോര്‍ട്ട് സര്‍വിസസ് ഡയറക്ടര്‍ ജനറല്‍ ബ്രിഗേഡിയര്‍ മുഹമ്മദ് ഉബൈദ് അല്ഖത്രി, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.