റമദാൻ ആശംസ  സ്വീകരിച്ചും കൈമാറിയും ശൈഖ് സുൽത്താൻ

ഷാർജ: റമദാൻ ആശംസ  കൈമാറുന്നതും പ്രാർഥനയോടെ അത് തിരിച്ചാശംസിക്കുന്നതും അറബ് സാംസ്​കാരികതയുടെ അടയാളമാണ്. വെള്ളിയാഴ്ച ഷാർജയിലെ ബാദി കോട്ടാരത്തിൽ സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് ആൽ ഖാസിമിക്ക് റമദാൻ ആശംസകളുമായി, ഷാർജ കിരീടാവകാശിയും ഉപഭരണാധികാരിയുമായ ശൈഖ് സുൽത്താൻ ബിൻ മുഹമ്മദ് ബിൻ സുൽത്താൻ ആൽ ഖാസിമിയെത്തി.

ഉപഭരണാധികാരി ശൈഖ് അബ്ദുല്ല ബിൻ സലിം ബിൻ സുൽത്താൻ ആൽ ഖാസിമിയും മറ്റ് പ്രമുഖരും സന്നിഹിതരായിരുന്നു. പരസ്​പരം ആശംസകൾ കൈമാറിയതിന് ശേഷം ശൈഖ് സുൽത്താൻ രാജ്യത്തിനും ഭരണകർത്താക്കൾക്കും അറബ് രാജ്യങ്ങളുടെ ക്ഷേമത്തിനും അഭിവൃദ്ധിക്കും ദീർഘായുസിനും ആയുരാരോഗ്യ സൗഖ്യത്തിനുമായി സുദീർഘമായി പ്രാർഥിച്ചു.

Tags:    
News Summary - Ramadan wishes-Shaikh sulthan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.