റമദാൻ: ജൂൺ എട്ട്​ വരെ സൗജന്യ വൈദ്യ പരിശോധന

ദുബൈ: റമദാൻ മാസത്തോടനുബന്ധിച്ച്​ ആരോഗ്യ^​​പ്രതിരോധ മന്ത്രാലയം സൗജന്യ വൈദ്യ പരിശോധന തുടങ്ങി. ദുബൈ, ഷാർജ, അജ്​മാൻ, ഉമ്മുൽഖുവൈൻ എമിറേറ്റുകളിലാണ്​ പരിശോധന ആരംഭിച്ചത്​. ജൂൺ എട്ട്​ വരെ പരിശോധനക്ക്​ സൗകര്യം ഒരുക്കും.

നല്ല ഭക്ഷ്യശീലത്തെ കുറിച്ച ലഘുലേഖ മന്ത്രാലയം പുറത്തിറക്കിയിട്ടുണ്ട്​. ഉയർന്ന പോഷകമൂല്യമുള്ള ഭക്ഷണങ്ങളുടെ പട്ടിക ലഘുലേഖയിൽ ചേർത്തിട്ടുണ്ട്​. എണ്ണയിൽ വറുത്ത ഭക്ഷണത്തിന്​ പകരം ആവിയിൽ വേവിച്ചതും ചുട്ടതുമായ ഭക്ഷണം ഉപയോഗിക്കാനും നിർജലീകരണം ഒഴിവാക്കാൻ ഉപ്പി​​​​​െൻറ അളവ്​ കുറക്കാനും ലഘുലേഖ നിർദേശിക്കുന്നു. മസ്​ഹർ, അൽ വർഖ ചന്തകളിലും ദുബൈ ഷോപ്പിങ്​ സ​​​​െൻററുകളിലും ഇതു സംബന്ധിച്ച കാമ്പയിൻ നടത്തി. ഷാർജ കോഒാപറേറ്റീവ്​ സൊസൈറ്റി, അജ്​മാൻ മാർക്കറ്റ്​സ്​ അസോസിയേഷൻ, ഉമ്മുൽഖുവൈൻ  സർക്കാർ തുടങ്ങിയവ കാമ്പയിന്​ ആതിഥ്യമരുളി.

ആരോഗ്യകരമായ ശീലങ്ങൾ സ്വായത്തമാക്കാനുള്ള അവസരമാണ്​ റമദാൻ നൽകുന്നതെന്ന്​ ആരോഗ്യ മന്ത്രാലയം ഉദ്യോഗസ്​ഥ ഫാദില മുഹമ്മദ്​ ശരീഫ്​ പറഞ്ഞു. പുകവലി ഉപേക്ഷിക്കാനും മിതമായ ഭക്ഷണവും വ്യായാമവും ശീലമാക്കാനും യോജിച്ച സമയമാണ്​ വ്രതമാസം. അമിത ഭക്ഷണം കഴിക്കുന്നതും മധുരപാനീയങ്ങൾ കൂടുതൽ കുടിക്കുന്നതും ഒഴിവാക്കണം. ഇൗത്തപ്പഴം പോലുള്ള പഴങ്ങൾ, കുറഞ്ഞ ​െകാഴുപ്പുള്ള പാൽ, വെള്ളം എന്നിവ കഴിച്ച്​ ദഹനസ്​തംഭനവും ശരീരഭാര പ്രശ്​നങ്ങളും ഒഴിവാക്കണമെന്നും ഫാദില മുഹമ്മദ്​ ശരീഫ് അറിയിച്ചു.

Tags:    
News Summary - Ramadan medical test

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.