അബൂദബി: റമദാന് വ്രതാരംഭത്തിന് മുന്നോടിയായി 735 തടവുകാരെ മോചിപ്പിക്കാന്‍ യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് ആൽ നഹ്യാന് ഉത്തരവിട്ടു. തടവുകാർക്ക് മേല്‍ ചുമത്തിയ പിഴകള്‍ പ്രസിഡന്റ് ഏറ്റെടുത്ത് അടക്കുകയും ചെയ്യും. താരതമ്യേന ലഘുവായ കുറ്റകൃത്യങ്ങള്‍ ചെയ്തവരെയാണ് പ്രസിഡന്റിന്റെ നിര്‍ദേശപ്രകാരം ജയില്‍ മോചിതരാക്കുന്നത്.
റമദാന് മാസം കുടുംബങ്ങള്‍ക്കൊപ്പം സമയം ചെലവിടാനും അവര്‍ക്കൊപ്പം വ്രതം അനുഷ്ഠിക്കാനുമൊക്കെ മോചിതരാവുന്ന തടവുകാര്‍ക്ക് ഇതിലൂടെ അവസരം ലഭിക്കും. കഴിഞ്ഞ വർഷം ദേശീയ ദിനത്തോടനുബന്ധിച്ച് 1,018 തടവുകാരെ മോചിപ്പിക്കാൻ പ്രസിഡന്റ് ഉത്തരവിട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.