റമദാന്‍ പുണ്യത്തിലലിഞ്ഞ് ഷാര്‍ജയില്‍ സ്​ത്രീ സംഗമം

ഷാര്‍ജ:  റമദാന്‍ രാവില്‍ വിവിധ തലമുറയില്‍പ്പെട്ട സ്ത്രികള്‍ ഒത്തുകൂടിയപ്പോള്‍ രാജ്യത്തെ സ്ത്രീ ശക്തിയുടെ സംഗമമായി അത് മാറി. പേരക്കുട്ടികളും മുത്തശ്ശിമാരും തുടങ്ങി, രാജ്യത്ത് വിവിധ പദവികള്‍ അലങ്കരിക്കുന്നവര്‍ വരെ എത്തിയിരുന്നു ‘നന്‍മകള്‍ ആരംഭിക്കുന്നതും അവസാനിക്കുന്നതും നിങ്ങളിലൂടെ’ എന്ന ശീര്‍ഷകത്തില്‍ നടന്ന ഒത്തുചേരലില്‍. 
ഷാർജ ജവഹര്‍ റിസപ്ഷന്‍ ആന്‍ഡ് കണ്‍വെന്‍ഷന്‍ സ​​െൻററിൽ വുമന്‍ അഡ്വാന്‍സ്മ​​െൻറ്​ എസ്റ്റാബ്ളിഷ്മെന്‍റ് (നാമ) ആണ്​ പരിപാടി സംഘടിപ്പിച്ചത്​.

 ബിസിനസ്, സംഘടന, സാമൂഹിക സേവനം, ജീവകാരുണ്യ പ്രവര്‍ത്തനം എന്നീ മേഖലയില്‍പ്പെട്ട 200ലേറെ സ്ത്രീകള്‍ തങ്ങളുടെ അനുഭവങ്ങള്‍ പങ്ക് വെച്ചു. വിദേശത്ത് നിന്ന് ആദ്യമായി പി.എച്ച്.ഡി കരസ്ഥമാക്കിയ സ്വദേശിനിയും അല്‍ സഹ്റ സ്കൂളിലെ ആദ്യ സ്വദേശി പ്രിന്‍സിപ്പലുമായ ഡോ. നൂറ ആല്‍ മിദ്ഫ, യു.എ.ഇയിലെ ആദ്യത്തെ വനിത സംഘടനയായ വുമന്‍സ് അസോസിയേഷന്‍ സ്ഥാപകരില്‍ പ്രധാനി ആയിശ ആല്‍ മിദ്ഫ, യു.എ.ഇദേശീയ ബാസ്ക്കറ്റ്ബാള്‍ താരവും അത്​ലറ്റുമായ അല്‍ യാസിയ ആല്‍ സുവൈദി, ഷാര്‍ജ ഉപ​േദശക കൗണ്‍സില്‍ മുന്‍ അംഗവും ഷാര്‍ജ ബിസിനസ് കൗണ്‍സിലിലേക്ക് ആദ്യമായി തെരഞ്ഞെടുക്കപ്പെട്ട അധ്യക്ഷയുമായ ഫാത്തിമ ആല്‍ മൊഗാനി, ഖോര്‍ഫക്കാന്‍ ആശുപത്രി ഫാര്‍മസിസ്​റ്റ്​ മര്‍വ ആല്‍ നഖ്വി, യു.എ.ഇ ഗേള്‍ ഗൈഡ്സ് അസോസിയേഷന്‍ അംഗം ശഹ്റസാദ് ആല്‍ അന്‍സാരി തുടങ്ങിയവരുടെ സാന്നിധ്യവും അനുഭവങ്ങളും മികച്ച് നിന്നു. 

ലാഭം തെല്ലും പ്രതീക്ഷിക്കാതെ യു.എ.ഇ നടത്തി വരുന്ന സമാമൂഹിക ജീവകാരുണ്യ പ്രവര്‍ത്തനങ്ങളെ നാമ ഡയറക്ടര്‍ റീം ബിന്‍ ആല്‍ കറം തന്‍െറ പ്രസംഗത്തില്‍ പ്രത്യേകം പരമാര്‍ശിച്ചു. സ്വദേശി വനിതകളുടെ നേട്ടങ്ങളും അവരെറ്റെടുത്ത ദൗത്യങ്ങളും സാമൂഹ്യ-സാംസ്കാരിക-വിദ്യഭ്യാസ-ഗവേഷണ മേഖലയില്‍ അവര്‍ കൈവരിച്ച നേട്ടങ്ങളും എടുത്ത് കാട്ടാനും മറ്റുള്ളവര്‍ക്ക് അത് പ്രചോദനം ആകാനുമാണ് ഇത്തരമൊരു പരിപാടി സംഘടിപ്പിച്ചതെന്ന് അവര്‍ പറഞ്ഞു. 1950 മുതല്‍ യു.എ.ഇയില്‍ പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനകളെ കുറിച്ച് പ്രതിപാദിക്കുന്ന ഡോക്യുമെന്‍ററി പ്രദര്‍ശനവും നടന്നു. ഫാമിലി അഫയേഴ്സ് സുപ്രീം കൗണ്‍സില്‍ സാംസ്കാരിക ഉപദേഷ്​ടാവ് സല്‍ഹ ഗാബിഷ് മോഡറേറ്ററായിരുന്നു

 

Tags:    
News Summary - ramadan 2017

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.