റാസല്‍ഖൈമ: റാക് വെറ്ററന്‍സ് അസോസിയേഷന് അഞ്ചാമത് വാര്‍ഷികാഘോഷം 24ന് മലപ്പുറം ചങ്ങരംകുളത്ത് നടക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. റാസല്‍ഖൈമയില്‍ നിന്ന് മടങ്ങിയവരും ഇവിടെ പ്രവാസം തുടരുന്നവരും ഉള്‍പ്പെടുന്ന രജിസ്ട്രേഡ് കൂട്ടായ്മയാണ് റാക് വെറ്ററന്‍സ് അസോസിയേഷന്. നസീകോ കല്യാണ മണ്ഡപത്തില്‍ ചൊവ്വാഴ്ച രാവിലെ നന്നംമുക്ക് പഞ്ചായത്ത് പ്രസിഡന്റ് മിസ്രിയ സൈഫുദ്ദീന് വാര്‍ഷികാഘോഷം ഉദ്ഘാടനം ചെയ്യും.
കവിയും ഗാനരചയിതാവുമായ റഫീഖ് അഹമ്മദ് മുഖ്യ പ്രഭാഷണം നടത്തും. റാക് വെറ്ററന്‍സ് പുറത്തിറക്കുന്ന പുസ്തകത്തിന്റെ പ്രകാശനം വി.കെ. ശ്രീരാമന് നിര്‍വഹിക്കും. പ്രവാസ നിക്ഷേപം എന്ന വിഷയത്തില്‍ പി.ടി. കുഞ്ഞിമുഹമ്മദ് ക്ലാസ് നയിക്കും. റാസല്‍ഖൈമയില്‍ 50 വര്‍ഷം പ്രവാസം പൂര്‍ത്തിയാക്കിയവരെയും മുതിര്‍ന്ന എക്സിക്യൂട്ടിവ് അംഗത്തെയും ചടങ്ങില്‍ ആദരിക്കും.
എ.എം.എം. നൂറുദ്ദീന്‍, കെ.വി. അയമുണ്ണി, കെ.വി. ബക്കര്‍, അലി കണ്ണത്തയില്‍, മുഹമ്മദുണ്ണി, മൊയ്തു ഹയാത്ത്, കെ.എച്ച്. മൊയ്തു, വിശ്വനാഥ പിള്ള, സലാഹുദ്ദീന്, ഷഫീക്ക്, സൈന ബക്കര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കും. വാര്‍ഡ് അംഗം ശാന്തിനി രവീന്ദ്രന്, ഗള്‍ഫ് പ്രതിനിധി ശ്രീധരന് പ്രസാദ് എന്നിവര്‍ ആശംസകളര്‍പ്പിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.