റാക് ടി.ഡി.എ സി.ഇ.ഒ
ഹാരിസണ്‍
റാസല്‍ഖൈമ: റാക് ടൂറിസം ഡെവലപ്മെന്റ് അതോറിറ്റിയുടെ (റാക് ടി.ഡി.എ) പുതിയ സി.ഇ.ഒ ആയി ഫിലിപ്പ ഹാരിസണെ നിയമിച്ചു. ആറു വര്‍ഷത്തെ സേവനത്തിന് ശേഷം റാക് ടി.ഡി.എ സ്ഥാനം ഒഴിയുന്ന റാക്കി ഫിലിപ്പ്സിന്റെ ഒഴിവിലാണ് ആസ്ട്രേലിയ ടൂറിസം മുന്‍ എം.ഡിയായിരുന്ന ഹാരിസണ്‍ എത്തുന്നത്.
ആസ്ത്രേലിയയിലും ആഗോള വിപണികളിലും പതിറ്റാണ്ടുകളുടെ അന്താരാഷ്ട്ര ടൂറിസം വൈദഗ്ധ്യമുള്ള ഹാരിസണ്‍ ‘ഭാവിയുടെ ലക്ഷ്യസ്ഥാനം’ എന്ന റാസല്‍ഖൈമയുടെ കാഴ്ചപ്പാടിനെ യാഥാര്‍ഥ്യമാക്കാന്‍ കഴിയുമെന്ന് റാക് ടി.ഡി.എ എക്സിക്യൂട്ടിവ് കമ്മിറ്റി ചെയര്മാന് ശൈഖ് അഹ്മദ് ബിന്‍ സുഊദ് അല്‍ ഖാസിമി പറഞ്ഞു.
2025ലെ ആദ്യ പകുതിയില്‍ 6,50,000 സന്ദര്‍ശകരെ വരവേറ്റ റാസല്‍ഖൈമ സുസ്ഥിര ടൂറിസം കേന്ദ്രമെന്ന നിലയില്‍ സ്ഥാനം ഉറപ്പിക്കുന്നതിനുള്ള ലക്ഷ്യങ്ങളുമായി മുന്നോട്ട് കൊണ്ടുപോകാന്‍ ഹാരിസണിന്റെ നിയമനം സഹായിക്കും. 2030ഓടെ പ്രതിവര്‍ഷം മൂന്നര ലക്ഷത്തിലേറെ സന്ദര്‍ശകരെ സ്വീകരിക്കുകയെന്ന ലക്ഷ്യത്തിലെത്താനുള്ള കര്‍മപദ്ധതികളിലാണ് റാസല്‍ഖൈമ ടൂറിസം ഡെവലപ്മെന്റ് അതോറിറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.