റാക് പൊലീസ് സെന്‍ട്രല്‍ ഓപറേഷന്‍സ് ഡയറക്ടര്‍ ജനറല്‍ ബ്രിഗേഡിയര്‍ അഹ്മദ് അല്‍സാം അല്‍ നഖ്ബിയുടെ അധ്യക്ഷതയില്‍ നടന്ന റാസല്‍ഖൈമയിലെ ആഘോഷ-പരിപാടികള്‍ സുരക്ഷിതമാക്കുന്നതിന് രൂപവത്കരിച്ച പുതിയ സംഘത്തിന്റെ ആലോചന യോഗം
റാസല്‍ഖൈമ: എമിറേറ്റില്‍ നടത്തപ്പെടുന്ന ആഘോഷ- പരിപാടികള്‍ സുരക്ഷിതവും കാര്യക്ഷമവുമായി സംഘടിപ്പിക്കുന്നതിന് ആഭ്യന്തര മന്ത്രാലയത്തിന് കീഴില്‍ രൂപവത്കരിക്കപ്പെട്ട പുതിയ ടീം പ്രവര്‍ത്തനമാരംഭിക്കുമെന്ന് അധികൃതര്‍.
റാക് പൊലീസ് സെന്‍ട്രല്‍ ഓപറേഷന്‍സ് ഡയറക്ടര്‍ ജനറല്‍ ബ്രിഗേഡിയര്‍ അഹ്മദ് അല്‍സാം അല്‍ നഖ്ബിയുടെ നേതൃത്വത്തിലാണ് റാസല്‍ഖൈമയിലെ ആഘോഷങ്ങള്‍ക്കും പരിപാടികള്‍ക്കും സ്ഥിരം സംഘം പുന$സംഘടിപ്പിച്ചിരിക്കുന്നത്. റാക് പൊലീസ് മേധാവി അലി അബ്ദുല്ല ബിന്‍ അല്വാന് അല്‍ നുഐമിയുടെ നിർദേശപ്രകാരമാണ് പുതിയ സുരക്ഷ ടീം രൂപവത്കരണം. ബ്രിഗേഡിയര്‍ അഹ്മദ് അല്‍സാം അല്‍ നഖ്ബിയുടെ അധ്യക്ഷതയില്‍ ഓപറേഷന് വകുപ്പ് മെയിന്‍ ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ പുതിയ ടീമിന്റെ പ്രവര്‍ത്തന-ഉത്തരവാദിത്തങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ അവലോകനം ചെയ്തു. വരുംനാളുകളില്‍ നടത്തപ്പെടുന്നതും മേല്‍നോട്ടം വഹിക്കുന്നതുമായ പരിപാടികളും അജണ്ടകളും യോഗത്തില്‍ വിശദീകരിച്ചു. വിവിധ പരിപാടികളും ആഘോഷങ്ങളും മികച്ച രീതിയില്‍ നടത്തുന്നതിനാവശ്യമായ നടപടിക്രമങ്ങള്‍ ടീം ചെയര്മാന് അഹ്മദ് അല്‍സാം വിശദീകരിച്ചു.
പ്രതിരോധ നടപടികള്‍, പ്രധാന വകുപ്പ് മേധാവികളുമായുള്ള കൂടിയാലോചന, വകുപ്പുകളുടെ ഏകോപനം തുടങ്ങിയവക്ക് പ്രാധാന്യം നല്‍കും. ആഘോഷങ്ങള്‍ക്ക് ആവശ്യമായ സുരക്ഷിത അന്തരീക്ഷം ഉറപ്പാക്കുന്നതിനും സംഘാടകര്‍ക്കും പങ്കെടുക്കുന്നവര്‍ക്കും ഒരുപോലെ സുരക്ഷ ഒരുക്കുന്നതിനും ടീം പ്രതിജ്ഞാബദ്ധമാണെന്നും അഹ്മദ് തുടര്‍ന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.