റാസല്‍ഖൈമ: ഉപഭോക്താക്കളെ പിന്തുണക്കുന്ന പുതിയ നിയമനിര്‍മാണങ്ങളുമായി റാസല്‍ഖൈമ ഇന്റര്‍നാഷനല്‍ കോഓപറേറ്റ് സെന്റര്‍ (റാക് ഐ.സി.സി). ആഗോളതലത്തില്‍ സംരംഭങ്ങള്‍ തുടങ്ങുന്നതിന് ഓഫ്ഷോര്‍ കമ്പനികള്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് മാര്‍ഗനിർദേശങ്ങള്‍ നല്കുന്ന സ്ഥാപനമാണ് റാക് ഐ.സി.സി. ആസ്തി സംരക്ഷണം, ഭരണം, തര്‍ക്ക പരിഹാര സംവിധാനങ്ങള്‍ തുടങ്ങിയവ മെച്ചപ്പെടുത്തുന്ന രീതിയിലാണ് ഫൗണ്ടേഷന് റെഗുലേഷന് 2019ല്‍ ഭേദഗതികള്‍ വരുത്തിയിരിക്കുന്നത്.
സമ്പദ്ഘടനക്കും ദീര്‍ഘകാല ആസ്തി സംരക്ഷണത്തിനും ഉതകുന്ന ഭേദഗതികള്‍ മത്സരാധിഷ്ഠിത അധികാരപരിധിയിലെന്ന നിലയില്‍ യു.എ.ഇയുടെ സ്ഥാനം ശക്തിപ്പെടുത്തുമെന്നും റാക് ഐ.സി.സി വൃത്തങ്ങള്‍ വ്യക്തമാക്കുന്നു. റാക് ഐ.സി.സിയുടെ രഹസ്യാത്മകതയും നിയമപരമായ കരുത്തും അംഗീകരിക്കപ്പെട്ടിട്ടുള്ളതാണ്. ഇത് യു.എ.ഇയിലും പുറം രാജ്യങ്ങളിലും ഉയര്‍ന്ന തോതില്‍ ആസ്തിയുള്ള വ്യക്തികള്‍, സംരംഭകര്‍, കുടുംബ സംരംഭങ്ങള്‍ തുടങ്ങിയവര്‍ക്കിടയില്‍ സ്വീകാര്യത വര്‍ധിപ്പിക്കുന്നു.
പിന്തുടര്ച്ച ആസൂത്രണം, കുടുംബഭരണം, ഒരു നിയമസ്ഥാപനത്തിന് കീഴില്‍ വൈവിധ്യമാര്‍ന്ന ആസ്തികളുടെ ഏകീകരണം തുടങ്ങിയവ റാക് ഐ.സി.സി ഫൗണ്ടേഷന്റെ പുതിയ നിയമഭേദഗതിയെ ശ്രദ്ധേയമാക്കുന്നു. ജൂലൈ ഒന്ന് മുതല്‍ 2025ലെ നിയമഭേദഗതികള്‍ പ്രാബല്യത്തിൽ വരും. മികച്ച ചട്ടങ്ങള്‍ ക്രമീകരിച്ച് ഭരണക്രമം മെച്ചപ്പെടുത്തുന്നതിലൂടെ സുരക്ഷിതമായ സമ്പദ് സംരക്ഷണത്തിനും തലമുറകള്‍ തമ്മിലുള്ള ആസൂത്രണത്തിനും അന്തര്‍ദേശീയ പ്രശ്നപരിഹാരങ്ങള്‍ക്കും യു.എ.ഇയിലെ വിശ്വസ്ത പങ്കാളിയെന്ന നിലയില്‍ തങ്ങളുടെ സ്ഥാനം ഉറപ്പിക്കുകയാണെന്ന് റാക് ഐ.സി.സി ഫൗണ്ടേഷന് വൃത്തങ്ങള്‍ അഭിപ്രായപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.