റാക് ഫൈന്‍ ആര്‍ട്സ് ഫെസ്റ്റിവല്‍ (ഫയൽ ഫോട്ടോ)
റാസല്‍ഖൈമ: യു.എ.ഇയിലെ ഏറ്റവും വലിയ ഔട്ട് ഡോര്‍ ആര്‍ട്സ് ആൻഡ് കള്‍ചറല്‍ ഫെസ്റ്റിവലിന്റെ 11ാമത് പതിപ്പിന് റാസല്‍ഖൈമയില്‍ ഒരുക്കങ്ങള്‍ തുടങ്ങി.
ഫെബ്രുവരി മൂന്നുമുതല്‍ 28 വരെ പുരാതന കുടിയേറ്റ പട്ടണമായ ജസീറ അല്‍ ഹംറയിലാണ് ഫെസ്റ്റിവല്‍ നടക്കുന്നത്. പ്രകൃതി, സാംസ്കാരിക പൈതൃകം, സര്‍ഗാത്മക കാഴ്ചപ്പാടുകള്‍, പരിസ്ഥിതി, പാചക അനുഭവങ്ങള്‍ തുടങ്ങി വ്യത്യസ്ത വിഷയങ്ങളെ കോര്‍ത്തിണക്കിയാകും ഫെസ്റ്റിവല്‍ നടക്കുക. സമൂഹത്തിന് കലയോടുള്ള പ്രതിബദ്ധത വര്‍ധിപ്പിക്കാനും മനുഷ്യ നവീകരണത്തിനും സര്‍ഗാത്മക കേന്ദ്രമെന്ന രീതിയില്‍ റാസല്‍ഖൈമയുടെ പദവി ശക്തിപ്പെടുത്താനും റാക് ഫൈന്‍ ആര്‍ട്സ് ഫെസ്റ്റിവല്‍ ലക്ഷ്യമിടുന്നതായി അധികൃതര്‍ വ്യക്തമാക്കി. കല, പൈതൃക സംവാദം, വളര്‍ത്തുമൃഗങ്ങളെ കേന്ദ്രീകരിച്ചുള്ള പരിപാടികള്‍, വാരാന്ത്യ പരിപാടികള്‍, ആര്‍ട്ട് വർക്ഷോപ്പുകള്, സംഗീത വിരുന്ന്, ചലച്ചിത്ര പ്രദര്‍ശനം തുടങ്ങി വൈവിധ്യമാര്‍ന്ന പരിപാടികള്‍ മൂന്നാഴ്ച നീളുന്ന പരിപാടിയില്‍ നടക്കും.
35 രാജ്യങ്ങള്‍ പങ്കാളികളാകുന്ന ഫെസ്റ്റിവലില്‍ 120ലേറെ കലാകാരന്മാര് സര്‍ഗാത്മക സൃഷ്ടികള്‍ റാക് ഫൈന്‍ ആര്‍ട്സ് ഫെസ്റ്റിവലില്‍ അവതരിപ്പിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.