ഇ​ൻ​കാ​സ് ഷാ​ർ​ജ​യു​ടെ പു​തു​താ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട

ക​മ്മി​റ്റി​യു​ടെ സ്ഥാ​നാ​രോ​ഹ​ണ ച​ട​ങ്ങ്

ജ​നാ​ധി​പ​ത്യ സം​ര​ക്ഷ​ണ​ത്തി​ന്​ രാ​ഹു​ലി​ന്‍റെ നേ​തൃ​ത്വം സ​ജ്ജം- അ​ഡ്വ. അ​നി​ൽ ബോ​സ്

ഷാ​ർ​ജ: ഇ​ന്ത്യാ രാ​ജ്യ​ത്തി​ന്‍റെ ജ​നാ​ധി​പ​ത്യ​വും മ​തേ​ത​ര​ത്വ​വും സം​ര​ക്ഷി​ക്കാ​ൻ രാ​ഹു​ൽ ഗാ​ന്ധി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പ്ര​തി​പ​ക്ഷം സ​ജ്ജ​മാ​ണെ​ന്ന് കെ.​പി.​സി.​സി വ​ക്താ​വ് അ​ഡ്വ.​അ​നി​ൽ ബോ​സ് പ​റ​ഞ്ഞു. ഇ​ൻ​കാ​സ് ഷാ​ർ​ജ​യു​ടെ പു​തു​താ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ക​മ്മി​റ്റി​യു​ടെ സ്ഥാ​നാ​രോ​ഹ​ണ ച​ട​ങ്ങ് ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

കോ​ൺ​ഗ്ര​സും ഇ​ൻ​ഡ്യ സ​ഖ്യ​വും വ​ലി​യ രീ​തി​യി​ലു​ള്ള തി​രി​ച്ചു വ​ര​വി​ന്‍റെ പാ​ത​യി​ലാ​ണ്. വ​രാ​നി​രി​ക്കു​ന്ന ഹ​രി​യാ​ന, ഝാ​ർ​ഖ​ണ്ഡ്, മ​ഹാ​രാ​ഷ്ട്ര നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം അ​ത് തെ​ളി​യി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. കേ​ര​ള​ത്തി​ൽ പ്ര​ത്യ​യ​ശാ​സ്ത്ര​ച്യു​തി സം​ഭ​വി​ച്ച അ​ഴി​മ​തി​ക്കാ​രു​ടെ കൂ​ടാ​ര​മാ​യി സി.​പി.​എ​മ്മും അ​വ​ർ നേ​തൃ​ത്വം ന​ൽ​കു​ന്ന സ​ർ​ക്കാ​റും മാ​റി​യി​രി​ക്കു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഇ​ൻ​കാ​സ് ഷാ​ർ​ജ പ്ര​സി​ഡ​ന്‍റ്​ കെ.​എം.​അ​ബ്ദു​ൽ മ​നാ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഇ​ൻ​കാ​സ് ഷാ​ർ​ജ മു​ൻ പ്ര​സി​ഡ​ന്‍റ്​ അ​ഡ്വ.​വൈ.​എ. റ​ഹീം, യു.​എ.​ഇ ക​മ്മി​റ്റി വ​ർ​ക്കി​ങ്​ പ്ര​സി​ഡ​ന്‍റ്​ ടി.​എ. ര​വീ​ന്ദ്ര​ൻ, ജ​ന. സെ​ക​ട്ട​റി എ​സ്.​എം.​ജാ​ബി​ർ, ട്ര​ഷ​റ​ർ ബി​ജു എ​ബ്ര​ഹാം, മു​ൻ ജ​ന.​സെ​ക്ര​ട്ട​റി വി.​നാ​രാ​യ​ണ​ൻ നാ​യ​ർ.

ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​ൻ ഷാ​ർ​ജ വൈ.​പ്ര​സി​ഡ​ന്‍റ്​ പ്ര​ദീ​പ് നെ​ന്മാ​റ, ഷാ​ർ​ജ ക​മ്മി​റ്റി വ​ർ​ക്കി​ങ്​ പ്ര​സി​ഡ​ന്‍റ്​ ര​ഞ്ജ​ൻ ജേ​ക്ക​ബ്, ജ​ന.​സെ​ക്ര​ട്ട​റി​മാ​രാ​യ ന​വാ​സ് തേ​ക്ക​ട, പി.​ഷാ​ജി ലാ​ൽ, ട്ര​ഷ​റ​ർ റോ​യി മാ​ത്യു എ​ന്നി​വ​ർ സം​സാ​രി​ച്ചു. ഇ​ൻ​കാ​സി​ന്‍റെ ഷാ​ർ​ജ​യി​ൽ നി​ന്നു​ള്ള മ​റ്റു കേ​ന്ദ്ര-​സം​സ്ഥാ​ന ഭാ​ര​വാ​ഹി​ക​ളും ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.

Tags:    
News Summary - Rahul's team is ready to protect democracy - Adv Anil Bose

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.