അബൂദബി: കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി 2019 ജനുവരിയിൽ യു.എ.ഇ. സന്ദർശിക്കും. കഴിഞ്ഞ വ ർഷം ആരംഭിച്ച വിദേശ പര്യടനങ്ങളുടെ ഭാഗമായാണ് സന്ദർശനം. 11, 12 തീയതികളിൽ എത്തുന്ന അ ദ്ദേഹം അബൂദബിയിലും ദുബൈയിലും ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്യും. അധ്യക്ഷ സ്ഥാനം ഏറ്റെടുത്തശേഷം അദ്ദേഹം നടത്തുന്ന രണ്ടാമത് ഗൾഫ് സന്ദർശനമായിരിക്കും ഇത്.
കഴിഞ്ഞ ജനുവരിയിൽ അദ്ദേഹം ബഹ്റൈൻ സന്ദർശിച്ചിരുന്നു. ഒക്ടോബറിൽ യു.എ.ഇയിൽ എത്താനിരുന്ന രാഹുൽ ഗാന്ധി വിവിധ സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനെത്തുടർന്ന് യാത്ര മാറ്റിവെക്കുകയായിരുന്നു. ഇക്കുറിെതരഞ്ഞെടുപ്പുകളിൽ നേടിയ മികച്ച വിജയങ്ങളുടെ പശ്ചാത്തലത്തിലാണ് അദ്ദേഹം എത്തുന്നത്. അതേസമയം സന്ദർശനത്തെക്കുറിച്ചുള്ള വിശദാംശങ്ങൾ പുറത്തുവിട്ടിട്ടില്ല.
ബഹ്റൈനിൽ വിദേശകാര്യ മന്ത്രി ശൈഖ് ഖാലിദ് ബിൻ അഹമ്മദ് അൽ ഖലീഫയെ സന്ദർശിച്ച് ചർച്ച നടത്തിയ അദ്ദേഹം വിരുന്നിലും പെങ്കടുത്തിരുന്നു. കഴിഞ്ഞ വർഷം അമേരിക്ക, ജർമ്മനി, ബ്രിട്ടൺ, സിങ്കപ്പൂർ, മലേഷ്യ എന്നീ രാജ്യങ്ങളിൽ രാഹുൽ ഗാന്ധി സന്ദർശനം നടത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.