ശൈഖ് മുഹമ്മദും രാഹുല്‍ ഗാന്ധിയും കൂടിക്കാഴ്ച നടത്തി

ദുബൈ: യു.എ.ഇ. സന്ദര്‍ശനത്തിനെത്തിയ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത് രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമും കൂടിക്കാഴ്ച നടത്തി. വസതിയിലെത്തിയ രാഹുലിനെ ആവ േശത്തോടെയാണ് ശൈഖ്​ മുഹമ്മദും പത്നിയും സ്വീകരിച്ചത്.

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ സാം പിത്രോഡ. മിലിന്ദ് ദിയോറ എന്നിവര്‍ക്കൊപ്പമാണ് രാഹുല്‍ പ്രധാനമന്ത്രിയുടെ വസതിയിലെത്തിയത്. ഇരു രാജ്യങ്ങളും തമ്മിലെ ബന്ധം ശക്തിപ്പെടുത്താൻ തന്നാൽ കഴിയുന്നതൊക്കെ ചെയ്യുമെന്ന്​ രാഹുൽ ഗാന്ധി പറഞ്ഞു.

Tags:    
News Summary - Rahul Gandhi uae-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.