ദുബൈ: വൈറസിനേക്കാൾ അപകടകാരിയാണ് അതുണ്ടാക്കുന്ന മാനസിക സംഘർഷമെന്നാണ് ആരോഗ്യ രംഗത്തെ വിദഗ്ധരുടെ വിലയിരുത്തൽ. കോവിഡ് മരണങ്ങളുടെ എണ്ണം കൂട്ടുന്നതിൽ മാനസിക സംഘർഷം ചെറുതല്ലാത്ത പങ്ക് വഹിക്കുന്നുണ്ട്. ഇൗ പഠനങ്ങളുെട പശ്ചാത്തലത്തിൽ കോവിഡ് ബാധിതരായ കുട്ടികൾക്ക് മാനസികോല്ലാസത്തിനുള്ള വഴിയൊരുക്കിയിരിക്കുകയാണ് ദുബൈ കമ്യൂണിറ്റി െഡവലപ്മെൻറ് അതോറിറ്റി (സി.ഡി.എ). കുട്ടികളുടെയും കുടുംബാംഗങ്ങളുടെയും മാനസിക സമ്മർദം കുറക്കാൻ ലക്ഷ്യമിട്ടാണ് പദ്ധതി. ജന്മദിനാഘോഷം, സമ്മാനം നൽകൽ, പഠന സൗകര്യമൊരുക്കൽ തുടങ്ങിയവയെല്ലാം നടപ്പാക്കുമെന്ന് സി.ഡി.എ ഡയറക്ടർ ജനറൽ അഹ്മദ് അബ്ദുൽ കരീം ജുൽഫർ പറഞ്ഞു.
ക്വാറൻറീൻ കാലത്തും കുട്ടികൾക്ക് വീട്ടിലെ അന്തരീക്ഷം ഒരുക്കാനാണ് പദ്ധതി. ചില കുട്ടികളെ ഹോട്ടൽ ക്വാറൻറീനിലേക്ക് മാറ്റാറുണ്ട്. ഇവിടെ ഇ-ലേണിങ്ങിന് ആവശ്യമായ സൗകര്യം ഒരുക്കും. വിവിധ വിനോദ പരിപാടികൾ സംഘടിപ്പിക്കും. ജന്മദിനം പോലുള്ള ദിവസങ്ങളിൽ അവർക്കായി ആഘോഷം ഒരുക്കും. സമ്മാനവും കളിപ്പാട്ടങ്ങളും എത്തിക്കും. മാതാപിതാക്കളുമായി നിരന്തരം സമ്പർക്കം പുലർത്താനുള്ള അവസരമൊരുക്കും. ക്വാറൻറീനിൽ കഴിയുന്ന കുട്ടികളുള്ള വീടുകളിലേക്ക് കുടുംബാംഗങ്ങളെ പരിശോധിക്കാനായി ആരോഗ്യ സംഘത്തെ അയക്കാനും പദ്ധതിയുണ്ട്. അമ്മമാർക്കൊപ്പം കുഞ്ഞുങ്ങളെയും ചേർത്തുനിർത്തി കരുതലൊരുക്കാനാണ് പദ്ധതി.
കുട്ടികളുടെ ജീവിത ശൈലി പെെട്ടന്ന് മാറുന്നത് അവരുടെ മാനസികാരോഗ്യത്തെയും ഭാവിയെയും ബാധിക്കുമെന്നും അതിനാൽ അവർക്ക് കൂടുതൽ കരുതൽ നൽകുമെന്നും ജുൽഫാർ പറഞ്ഞു. വിനോദ പരിപാടികളിലൂടെ അവർക്ക് പോസിറ്റിവ് എനർജി നൽകേണ്ടത് അത്യാവശ്യമാണ്. െഎസൊലേഷനിൽ കിടക്കുന്നതിെൻറ കാരണം പോലും പല കുട്ടികൾക്കും അറിയില്ല. ഇത് അവരെ മാനസികമായി തളർത്തും.
അതിന് ഇടവരുത്തരുത്. കുട്ടികളുടെ മുഖത്ത് ആശങ്കയുണ്ടാവരുത്. കോവിഡ് ചികിത്സ പോലെ തന്നെ പ്രധാനമാണ് മാനസിക ചികിത്സയും. കുട്ടികളുടെ ആരോഗ്യ വിഷയത്തിൽ യു.എ.ഇ ഭരണകൂടം അതീവ ശ്രദ്ധാലുക്കളാണെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.