മുഹമ്മദ് ഷാഫി
Posted On
date_range Updated On
date_range മലപ്പുറം സ്വദേശി അബൂദബിയിൽ നിര്യാതനായി
അബൂദബി: ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് ഒരു മാസത്തിലധികമായി ചികിത്സയിലായിരുന്ന മലപ്പുറം സ്വദേശി അബൂദബിയിൽ നിര്യാതനായി. മലപ്പുറം എടരിക്കോട് അരീക്കൽ തോട്ടത്തിൽ അബ്ദുറഹ്മാന്റെ മകൻ മുഹമ്മദ് ഷാഫി(43) ആണ് മരിച്ചത്. പത്ത് വർഷത്തിലധികമായി അബൂദബിയിലെ ഒരു കമ്പനിയിൽ പി.ആർ.ഒ ആയി ജോലി ചെയ്തുവരികയായിരുന്നു. മാതാവ്: പാത്തുമ്മു. ഭാര്യ: നുസ്രത്ത്. മക്കൾ: സഫുവാൻ ഷാഫി, സുബൈൻ ഷാഫി. നൂറ ഫാത്തിമ.
ഐ.സി.എഫ് നാദ്സിയ ഡിവിഷൻ പബ്ലിക് റിലേഷൻ സെക്രട്ടറിയായിരുന്നു. ആർ.എസ്.സി അബൂദബി സിറ്റി സെക്രട്ടറിയായും, കോട്ടക്കൽ ഡിവിഷൻ എസ്.എസ്.എഫ് സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്. നിയമ നടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിൽകൊണ്ടുപോകുമെന്ന് ഐ.സി.എഫ് നേതാക്കളായ അയ്യൂബ് ഹാജി കൽപകഞ്ചേരി, ഇബ്രാഹിം സഅദി എന്നിവർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.