ഖത്തർ വിദേശകാര്യമന്ത്രി ​യു.എ.ഇയിൽ; ശൈഖ്​ മുഹമ്മദ്​ ബിൻ സായിദുമായി ചർച്ച നടത്തി

ദുബൈ: ഖത്തർ വിദേശകാര്യ മന്ത്രി ശൈഖ്​ മുഹമ്മദ്​ ബിൻ അബ്​ദുൽ റഹ്​മാൻ അൽതാനി യു.എ.ഇയിലെത്തി. അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധ സേനയുടെ ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ ശൈഖ്​ മുഹമ്മദ്​ ബിൻ സായിദ്​ ആൽ നെഹ്​യാനുമായി കൂടിക്കാഴ്​ച നടത്തി. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ ശക്​തിപ്പെടുത്തുന്നതിനെ കുറിച്ചാണ്​ ഇരുനേതാക്കളും ചർച്ച ചെയ്​തത്​.

ഉപരോധത്തിന്​ ശേഷം ആദ്യമായാണ്​ ഖത്തർ മന്ത്രി യു.എ.ഇയിൽ എത്തുന്നത്​. ജനുവരിയിൽ ഉപരോധം നീക്കിയ ശേഷം ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്താനുള്ള തുടർച്ചയായ ശ്രമങ്ങൾ നടക്കുന്നുണ്ട്​. ആഗസ്​റ്റിൽ യു.എ.ഇ ദേശീയ സുരക്ഷ ഉപദേഷ്​ടാവ്​ ശൈഖ്​ തഹനൂൻ ബിൻ സായിദ്​ ആൽ നഹ്​യാൻ ദോഹയിൽ എത്തി ഖത്തർ അമീർ ശൈഖ്​ തമീം ബിൻ ഹമദ്​ അൽതാനിയുമായി ചർച്ച നടത്തിയിരുന്നു.

ഇതിന്​ പിന്നാലെ സൗദിയിലെ ചെങ്കടൽ തീരത്ത്​ ഇരുനേതാക്കളും സൗദി കിരീടാവകാശിക്കൊപ്പം നിൽക്കുന്ന ചിത്രവും വൈറലായിരുന്നു. ദുബൈ എക്​സ്​പോയിലെ പ്രധാന പവലിയനുകളിലൊന്നാണ്​ ഖത്തറി​േൻറത്​. യു.എ.ഇയിൽ എക്​സ്​പോയും ഖത്തറിൽ ലോകകപ്പും നടക്കുന്ന പശ്​ചാത്തലത്തിൽ ഖത്തർ വിദേശകാര്യ മന്ത്രിയുടെ സന്ദർശനം വ്യാപാര, വ്യവസായ രംഗത്തെ സഹകരണത്തിനും ഉപകരിക്കും.

Tags:    
News Summary - Qatari Foreign Minister in UAE; He held discussions with Sheikh Mohammed bin Zayed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.