ഡോ. ആസാദ് മൂപ്പൻ
Posted On
date_range Updated On
date_range യു.എ.ഇക്കും ഇന്ത്യക്കും അഭിമാന നിമിഷം –ഡോ. ആസാദ് മൂപ്പന്‍
ദുബൈ: മഹാമാരിക്കാലത്തും വിശ്വമേളക്ക് അരങ്ങൊരുക്കി യു.എ.ഇ സർക്കാറിനും എക്സ്പോയിൽ മികച്ച പവലിയൻ ഒരുക്കിയ ഇന്ത്യൻ അധികൃതർക്കും ഇത് അഭിമാന നിമിഷമാണെന്ന് ആസ്റ്റർ ഡി.എം. ഹെൽത്ത്കെയർ സ്ഥാപക ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഡോ. ആസാദ് മൂപ്പൻ പറഞ്ഞു.
വേള്‍ഡ് എക്‌സ്‌പോയിലെ ഏറ്റവും വലുതും മികച്ചതുമായ പവലിയനുകളിലൊന്നാണ് ഇന്ത്യന്‍ പവലിയന്‍. ആറു മാസം നീളുന്ന മേളയില്‍ ഇന്ത്യയുടെ ഭാവിയും സാംസ്‌കാരിക വൈവിധ്യങ്ങളും പ്രദര്‍ശിപ്പിക്കാന്‍ പ്രയത്‌നിച്ച ഇന്ത്യന്‍ സർക്കാറിനെയും എഫ്.ഐ.സി.സി.ഐയെയും അഭിനന്ദിക്കുന്നു. യു.എ.ഇയില്‍ താമസിക്കുന്ന 35 ലക്ഷം ഇന്ത്യക്കാര്‍ ഇതില്‍ അഭിമാനിക്കും. ഇന്ത്യ പവലിയെൻറ സ്‌പോണ്‍സറെന്ന നിലയില്‍ ആസ്റ്ററിനും ഇത് അഭിമാന നിമിഷമാണെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.