മലയാളം മിഷൻ അൽഐൻ ചാപ്റ്റർ സാഹിത്യ മത്സര
വിജയികൾ
അബൂദബി: മലയാളം മിഷൻ അൽഐൻ ചാപ്റ്റർ മൂന്നു ദിവസങ്ങളിലായി നടത്തിയ സാഹിത്യ മത്സരങ്ങളുടെ സമ്മാന വിതരണം നടന്നു. മലയാളം മിഷൻ ചെയർമാൻ ഡോ. ഷാഹുൽ ഹമീദിന്റെ അധ്യക്ഷതയിൽ നടന്ന പരിപാടി ഐ.എസ്.സി പ്രസിഡന്റ് റസൽ മുഹമ്മദ് സാലി ഉദ്ഘാടനം ചെയ്തു.
ഐ.എസ്.സി ആക്ടിങ് സെക്രട്ടറി അനിമോൻ രവീന്ദ്രൻ ആശംസ നേർന്നു. മലയാളം മിഷൻ ചാപ്റ്റർ പ്രസിഡന്റ് ഇ.കെ. സലാം, ഐ.എസ്.സി ട്രഷറർ മുനവ്വർ അഹമ്മദ്, സാഹിത്യവിഭാഗം സെക്രട്ടറി ഷമീഹ്, ചെയർ ലേഡി സ്മിത രാജേഷ് എന്നിവർ സന്നിഹിതരായിരുന്നു. ചാപ്റ്റർ സെക്രട്ടറി റസിയ ഇഫ്ത്തിക്കർ സ്വാഗതവും കൺവീനർ ഡോ. സുനീഷ് നന്ദിയും രേഖപ്പെടുത്തി. തുടർന്ന് സമ്മാനദാനം നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.