കാ​പി​റ്റ​ൽ ഗെ​യി​ൻ​സ് നി​കു​തി: വി​വേ​ച​നം അ​വ​സാ​നി​പ്പി​ക്ക​ണം -പ്ര​വാ​സി ഇ​ന്ത്യ

ദു​ബൈ: വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ലു​ള്ള ഇ​ന്ത്യ​ൻ പ്ര​വാ​സി​ക​ൾ നാ​ട്ടി​ലെ സ്വ​ത്തു​ക​ൾ വി​ൽ​ക്കു​മ്പോ​ൾ ഉ​യ​ർ​ന്ന നി​കു​തി ന​ൽ​കേ​ണ്ടി​വ​രു​ന്ന അ​വ​സ്ഥ വി​വേ​ച​ന​മാ​ണെ​ന്നും, പ്ര​വാ​സി​ക​ൾ​ക്കും സ്ഥി​ര​നി​വാ​സി​ക​ൾ​ക്കു​മി​ട​യി​ൽ ഒ​രേ രീ​തി​യി​ലു​ള്ള നി​കു​തി പ​രി​ഗ​ണ​ന ന​ൽ​ക​ണ​മെ​ന്നും കേ​ന്ദ്ര ബ​ജ​റ്റ് സെ​ഷ​നി​ൽ ഇ​തി​ന് അ​നു​കൂ​ല​മാ​യ പ​രി​ഹാ​രം വ​രു​ത്ത​ണ​മെ​ന്നും പ്ര​വാ​സി ഇ​ന്ത്യ കേ​ന്ദ്ര ക​മ്മി​റ്റി കേ​ന്ദ്ര സ​ർ​ക്കാ​റി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. ഫി​നാ​ൻ​സ് ആ​ക്ട് 2024-ലെ ​കാ​പി​റ്റ​ൽ ഗെ​യി​ൻ​സ് നി​യ​മ​ങ്ങ​ളി​ൽ​നി​ന്നു​ള്ള ഇ​ൻ​ഡെ​ക്സേ​ഷ​ൻ ബെ​നി​ഫി​റ്റ് റി​ഡ​ക്ഷ​നി​ൽ പ്ര​വാ​സി ഇ​ന്ത്യ​ക്കാ​രെ​യും ഉ​ൾ​പ്പെ​ടു​ത്ത​ണം.

ഈ ​വി​ഷ​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വി​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​പ്പാ​ക്കാ​ൻ പ്ര​വാ​സി ഇ​ന്ത്യ തീ​രു​മാ​നി​ച്ചു.

ധ​ന​കാ​ര്യ മ​ന്ത്രി, കേ​ന്ദ്ര നി​കു​തി നി​രീ​ക്ഷ​ണ​വ​കു​പ്പ്, യു.​എ.​ഇ.​യി​ലെ ഇ​ന്ത്യ​ൻ എം​ബ​സി, കോ​ൺ​സു​ലേ​റ്റ് എ​ന്നി​വ​ർ​ക്ക് മെ​മ്മോ​റാ​ണ്ടം ന​ൽ​കും. പ്ര​വാ​സി സ​മൂ​ഹ​ത്തി​ന്റെ അ​വ​കാ​ശ​ങ്ങ​ൾ സം​ര​ക്ഷി​ക്കു​ന്ന​തി​നും സാ​മ്പ​ത്തി​ക നീ​തി ഉ​റ​പ്പാ​ക്കു​ന്ന​തി​നും പ്ര​വാ​സി ഇ​ന്ത്യ ന​ട​ത്തു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് എ​ല്ലാ വി​ഭാ​ഗം ജ​ന​ങ്ങ​ളി​ൽ​നി​ന്നും പി​ന്തു​ണ യോ​ഗം അ​ഭ്യ​ർ​ഥി​ച്ചു.

യോ​ഗ​ത്തി​ന് പ്ര​സി​ഡ​ന്റ് അ​ബ്ദു​ള്ള സ​വാ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​രു​ൺ സു​ന്ദ​ർ​രാ​ജ്, പ്രോ​ഗ്രാം ക​ൺ​വീ​ന​ർ അ​ബ്ദു​ൽ ഹ​സീ​ബ് ഉ​ൾ​പ്പെ​ടെ​യു​ള്ള കേ​ന്ദ്ര ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു.

Tags:    
News Summary - Pravasi india central committee

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.