ചികിത്സക്ക് നാട്ടിൽ പോയ തിരൂർ സ്വദേശി മരിച്ചു

ദുബൈ: മൂന്ന് ദിവസം മുമ്പ് നാട്ടിലേക്ക് ചികിത്സക്ക് പോയ തിരുർ സ്വദേശി നാട്ടിൽ ഹൃദയാഘാതത്തെ തുടർന്ന് മരണപ്പെട്ടു. പുറത്തൂർ ചെറുപുന്നയിലെ പുത്തൻ പീടിയേക്കൽ കുഞ്ഞാപ്പു ഹാജിയുടെ മകൻ സിദ്ധീഖ് (51)ആണ് മരണപ്പെട്ടത്.

ഖോർഫുഖാനിൽ ഗ്രോസറി നടത്തി വരികയായിരുന്നു. ഹൃദ്രോഗത്തിന് ചികിത്സയിലായിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ച്ചയാണ് ചാർട്ടേർഡ് വിമാനത്തിൽ നാട്ടിലേക്ക് പോയത്.

ഫസീലയാണ് ഭാര്യ. മക്കൾ :നിയാസ് (ഖോർഫുഖാൻ), ആയിഷ നസീബ, ഫാത്തിമ നിസാന. മരുമകൻ : 

അബ്ദുള്‍ മാജിദ് പാലക്കൽ. സഹോദരങ്ങൾ: അലി, ഫാത്തിമ, ഖദീജ, പരേതനായ സുലൈമാന്‍. 

ഖബറടക്കം ചൊവ്വാഴ്ച്ച കാലത്ത് 9 മണിക്ക് മുട്ടനൂർ ജുമാ മസ്ജിദ് ഖബർ സ്ഥാനിൽ.



Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.