പഴഞ്ഞിക്കാരൻ പ്രവാസി കൂട്ടായ്മയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ബിസിനസ് മീറ്റിൽ നടൻ ജഗദീഷ് സംസാരിക്കുന്നു
അജ്മാൻ: പഴഞ്ഞിക്കാരൻ പ്രവാസി കൂട്ടായ്മയുടെ നേതൃത്വത്തിൽ അജ്മാൻ റാഡിസൺ ബ്ലൂ ഹോട്ടലിൽ കുന്നംകുളം മേഖലയിലെ പ്രവാസികളായ പ്രമുഖ ബിസിനസുകാരെ പങ്കെടുപ്പിച്ച് ബിസിനസ് മീറ്റ് സംഘടിപ്പിച്ചു.
സിനിമ താരം ജഗദീഷ് മുഖ്യാതിഥിയായി. പത്മശ്രീ ഐ.എം. വിജയൻ, ഗാനരചയിതാവ് ഹരിനാരായണൻ, മുൻ ഇന്ത്യൻ ഫുട്ബാളർ ജോപോൾ അഞ്ചേരി, ആർ.ജെ. മിഥുൻ, ദുബൈ എമിഗ്രേഷൻ ഓഫിസർമാരായ ഖാലിദ് ജുമാ മുബാറക്, അബ്ദുൽറബ് അലി ഹുസൈനി എന്നിവർ പങ്കെടുത്തു.
ജനറൽ കൺവീനർ ഷാജു സൈമൺ, കൺവീനർമാരായ സിലിൻ സൈമൺ, റോഷൻ സൈമൺ, ജിജോ രാജ് എന്നിവരുടെ നേതൃത്വത്തിലുള്ള വർക്കിങ് കമ്മിറ്റി ബിസിനസ് മീറ്റിന് നേതൃത്വം നൽകി. ചടങ്ങിൽ സി.എ ബ്യൂട്ടി പ്രസാദ് സ്വാഗതവും ഡബിൻ ബെന്നി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.