????????? ????????? ?????????? ?????

പെണ്‍വേഷം കെട്ടി 18 ലക്ഷം കവര്‍ന്ന പ്രതികള്‍ പിടിയില്‍ 

ഷാര്‍ജ: അല്‍താവൂനിലെ കെട്ടിടത്തില്‍ നിന്ന് 18 ലക്ഷം ദിര്‍ഹം കവര്‍ന്ന പ്രതികളെ ഷാര്‍ജ പൊലീസിലെ രഹസ്യാന്വേഷണ വിഭാഗം പിടികൂടി. രണ്ട് അറബ് യുവാക്കളാണ് 24 മണിക്കൂറിനുള്ളില്‍ പിടിയിലായത്. പ്രതികളിലൊരാളുടെ  സഹപ്രവർത്തക​​െൻറ താമസ കേന്ദ്രത്തിലായിരുന്നു മോഷണം. വാതിലി​​െൻറ വ്യാജ തക്കോലുണ്ടാക്കി എത്തിയ പ്രതികളിലൊരാൾ   അബായ ധരിച്ചാണ് അകത്ത് കടന്നത്. രണ്ടാമന്‍ പുറത്ത് കാവല്‍ നിന്നു.  പരാതി ലഭിച്ച ഉടനെ രഹസ്യാന്വേഷണ വിഭാഗവും വിരലടയാള വിദഗ്ധരും  സ്ഥലത്ത് പാഞ്ഞത്തെി. ശാസ്ത്രീയ  പരിശോധനയും അതീവ ജാഗ്രതയോടെ നടത്തിയ നീക്കവും പ്രതികളെ കണ്ടെത്താന്‍ സഹായിച്ചതായി പൊലീസ് പറഞ്ഞു. ഒരാള്‍ ഷാര്‍ജയില്‍ നിന്നും രണ്ടാമന്‍ ദുബൈയില്‍ നിന്നുമാണ് പിടിയിലായത്. ഷാര്‍ജയില്‍ നിന്ന് പിടിയിലായ ആളുടെ വാഹന അറയില്‍ സൂക്ഷിച്ച ഏഴ് ലക്ഷം ദിര്‍ഹം പൊലീസ് കണ്ടെടുത്തു. ബാക്കി പണം നാട്ടിലേക്ക് അയച്ചതായി പ്രതികള്‍ പറഞ്ഞു.  

 


 

Tags:    
News Summary - prathikal uae - uae gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.