ആലപ്പുഴ ജില്ല പ്രവാസി സമാജം നടത്തുന്ന ആലപ്പുഴോത്സവം സീസൺ-5ന്റെ പോസ്റ്റർ പ്രകാശനം
ഷാർജ: ആലപ്പുഴ ജില്ല പ്രവാസി സമാജം സെപ്റ്റംബർ ഏഴിന് ഷാർജ സഫാരി മാളിൽ സംഘടിപ്പിക്കുന്ന ആലപ്പുഴോത്സവം സീസൺ-5ന്റെ പോസ്റ്റർ പ്രകാശനം ചെയ്തു.ഷാർജ ഇന്ത്യൻ അസോസിയേഷനിൽ എ.ജെ.പി.എസ് വൈസ് പ്രസിഡന്റ് ചന്ദ്രജിത്ത് കായംകുളം, ജോ. സെക്രട്ടറി ശ്രീകല രഞ്ജു, ട്രഷറർ ശിവശങ്കർ, രക്ഷാധികാരി സാബു അലിയാർ, ചീഫ് കോഓഡിനേറ്റർ രഞ്ജുരാജ് വലിയകുളങ്ങര, ചെയർമാൻ അൻഷാദ്, വൈസ് ചെയർമാൻ നൗഷാദ് അമ്പലപ്പുഴ, ആലപ്പി കെയർ ചെയർമാൻ പത്മരാജ് എന്നിവർ ചേർന്ന് ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് നിസാർ തളങ്കരക്ക് കൈമാറി പ്രകാശനം നിർവഹിച്ചു. ചെയർമാൻ അൻഷാദ് ബഷീർ എ.ജെ.പി.എസിന്റെ ഉപഹാരം സമർപ്പിച്ചു.
സെപ്റ്റംബർ ഏഴിന് രാവിലെ 10ന് ആലപ്പുഴോത്സവം കൊടിയേറും. തുടർന്ന് വടംവലി, അത്തപ്പൂക്കള മത്സരം, അംഗങ്ങളുടെ വിവിധയിനം കലാപരിപാടികൾ, തിരുവോണ സദ്യ എന്നിവയൊരുക്കും. വൈകീട്ട് അഞ്ചിന് ആരംഭിക്കുന്ന സാംസ്കാരിക സമ്മേളനത്തിൽ സിനിമ നടിയും നർത്തകിയുമായ ലക്ഷ്മി ഗോപാലസ്വാമി പങ്കെടുക്കും. രാത്രി ഏഴ് മുതൽ പിന്നണി ഗായകൻ ശ്രീനാഥ്, സരിഗമ ഫെയിം വിജയി ലിബിൻ സക്കറിയ, ശ്വേത അശോക്, പട്ടുറുമാൽ ഫ്രെയിം ശൈഖ അബ്ദുല്ല, ഫർഹാൻ തുടങ്ങിയവർ പങ്കെടുക്കുന്ന മ്യൂസിക് ഫെസ്റ്റിവൽ അരങ്ങേറും.പോസ്റ്റർ പ്രകാശന ചടങ്ങിൽ ശരത് കുമാർ, നസീർ ആലപ്പുഴ, ആഷിഫ്, വീണ ഉല്ലാസ്, റോജി ചെറിയാൻ, ഷാബു, ഫൗസിയ നൗഷാദ്, ഷംന, സജിമോൻ സദാനന്ദൻ, ദിലീപ്, അജി പ്രസാദ് തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.