കോവിഡിതര പരിചരണം;രണ്ട് അടിയന്തര പരിചരണകേന്ദ്രം കൂടി തുറന്ന് സേഹ

അബൂദബി: കോവിഡിതര പരിചരണങ്ങള്‍ക്കായി രണ്ട് അടിയന്തര പരിചരണകേന്ദ്രം കൂടി തുറന്ന് സേഹ. അല്‍ റഹ്‌ബ ആശുപത്രി, വീണ്ടും തുറന്ന അല്‍ ഐന്‍ ഹോസ്പിറ്റല്‍ എന്നിവിടങ്ങളിലാണ് അബൂദബി ഹെല്‍ത് സര്‍വീസസ് കമ്പനി (സേഹ) രണ്ട് അടിയന്തര പരിചരണ കേന്ദ്രങ്ങള്‍ തുടങ്ങിയത്. അല്‍ ഐന്‍ അര്‍ജന്‍റ് കെയര്‍ സെന്‍ററില്‍ 16 വയസ്​ മുതല്‍ പ്രായമുള്ള എല്ലാവര്‍ക്കും ഗുരുതരമല്ലാത്ത രോഗങ്ങള്‍ക്ക് ചികില്‍സ ലഭിക്കും. അല്‍ റഹ്ബ അര്‍ജന്‍റ് കെയര്‍ സെന്‍ററില്‍ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും സേവനം ലഭ്യമായിരിക്കും. അല്‍റഹ്ബയില്‍ രാവിലെ 10 മുതല്‍ രാത്രി 10 വരെയാണ് കേന്ദ്രം പ്രവര്‍ത്തിക്കുക. അല്‍ഐന്‍ ആശുപത്രിയില്‍ ഔട്ട്‌പേഷ്യന്‍റ് 2 ബില്‍ഡിങ്ങിലാണ് അര്‍ജന്‍റ് കെയര്‍ സെന്‍റര്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നത്.

അടിയന്തര ചികില്‍സ ആവശ്യമുള്ള രോഗികളെ പരിഗണിച്ചാണ് രണ്ടു സെന്‍ററുകളും തുറന്നതെന്ന് സേഹ ആക്ടിങ് ഗ്രൂപ് ചീഫ് ഓപറേഷന്‍സ് ഓഫിസർ യൂസുഫ് അല്‍തീബ് അല്‍ കെത്ബി പറഞ്ഞു.

കോവിഡ് കേസുകള്‍ വര്‍ധിച്ചതിനെ തുടര്‍ന്നായിരുന്നു അല്‍ ഐന്‍ ആശുപത്രിയിലെ അര്‍ജന്‍റ് കെയര്‍ സെന്‍റര്‍ പ്രവര്‍ത്തനം അവസാനിപ്പിച്ചിരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. കോവിഡ് കേസുകള്‍ കുറഞ്ഞതോടെയാണ് ആശുപത്രിയിലെ ഈ കേന്ദ്രം മറ്റ്​ രോഗികൾക്കായി വീണ്ടും തുറന്നത്.

Tags:    
News Summary - post covid care; seha opened two emergency care center

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.