പൊന്നാനി വെൽഫെയർ കമ്മിറ്റി നടത്തിയ ഇഫ്താർ സംഗമം
ദുബൈ: പൊന്നാനിക്കാരുടെ കൂട്ടായ്മയായ പൊന്നാനി വെൽഫെയർ കമ്മിറ്റി റമദാൻ ഇഫ്താർ സംഗമവും അവാർഡ്ദാനവും സംഘടിപ്പിച്ചു. അബൂദബി ഇന്ത്യൻ ഇസ്ലാമിക് സെന്ററിൽ നടന്ന സംഗമത്തിൽ നൂറിലധികം പേർ പങ്കെടുത്തു. ദീർഘകാലം സംഘടനക്കുവേണ്ടി പ്രവർത്തിച്ച സുബൈദ ടീച്ചറെ ചടങ്ങിൽ അനുമോദിച്ചു.
പഠനത്തിൽ ഉന്നത നിലവാരം പുലർത്തിയ വിദ്യാർഥികളായ സന ഫഹ്മിദ, യുംന അനൂഷ്, മിൻഹ മൻസൂർ, ഷിരിൻ, മുഹമ്മദ് ഷിഹാദ്, റിഹാബ്, അബൂബക്കർ എന്നിവർക്ക് അവാർഡുകൾ വിതരണം ചെയ്തു. വനിത വിഭാഗം വീടുകളിൽനിന്നൊരുക്കിയ വിഭവങ്ങളും ഇഫ്താർ മീറ്റിനു മാറ്റു കൂട്ടി. ആക്ടിങ് പ്രസിഡന്റ് ഷാജി, ജനറൽ സെക്രട്ടറി റഈസ്, ട്രഷറർ അഫ്സൽ, ഭാരവാഹികളായ കൈനാഫ്, ഷഫീഖ്, അബ്ദുൽ മജീദ്, താഹ മാഷ്, അക്ബർ പാലക്കൽ, മൻസൂർ, ഷക്കീബ്, അനൂഷ്, നൂർഷാ, അമീർ, മുഹ്സിൻ, തമീം തുടങ്ങിയവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.