പൊന്നാനി എം.ഐ ഗേൾസ് അലുമ്​നി മീറ്റിൽ പ​ങ്കെടുത്ത കുടുംബാംഗങ്ങൾ

പൊന്നാനി എം.ഐ ഗേൾസ് അലുമ്​നി മീറ്റ്

ഷാർജ: പൊന്നാനി എം.ഐ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ പൂർവ വിദ്യാർഥികൾ യു.എ.ഇ മീറ്റ് സംഘടിപ്പിച്ചു. ഷാർജ നാഷനൽ പാർക്കിൽ നടന്ന കുടുംബസംഗമം കുട്ടികളുടെ കലാപരിപാടികൾ കൊണ്ട്​ ശ്രദ്ധേയമായി. റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് നടത്തിയ ഫോട്ടോഗ്രഫി മത്സരത്തിന്‍റെ സമ്മാന വിതരണവും ചടങ്ങിൽ നടന്നു. ‘എം.ഐ.ജി.എ.ഡബ്ല്യു.ഇ+2’ എന്ന പേരിൽ യു.എ.ഇ ഘടകവും രൂപവത്​കരിച്ചു. നസിയ മുനീർ (ചെയർപേഴ്സൻ), റഫ്സല (കൺ.), നഈമ ജഷീർ (വൈസ് ചെയർപേഴ്സൻ), ശാലി ഭവേഷ് (കോഓഡിനേറ്റർ), അമൃത ദാസ് (ട്രഷറർ) എന്നിവരാണ്​ ഭാരവാഹികൾ. അസ്മ ടീച്ചറുടെ ‘ദശപുഷ്പങ്ങൾ’ പുസ്തകം പുതിയ കമ്മിറ്റിക്ക് കൈമാറി. സംഘടന പ്രസിഡന്‍റും ഗ്രാമപഞ്ചായത്ത് അംഗവുമായ റഈസ അനീസ് മുഖ്യാതിഥിയായിരുന്നു. അലുമ്നി സെക്രട്ടറി അസ്‌നത്ത് മൻസൂർ പന്താവൂർ സ്വാഗതവും ചെയർപേഴ്സൻ നസിയ മുനീർ നന്ദിയും പറഞ്ഞു. 

Tags:    
News Summary - Ponnani M.A girls Alumni meet

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.