???? ??????? ?????? ?????? ?????? ??? ???????? ????? ????????? ???? ?????, ???? ??????????????????? ?????????? ????????? ?????? ?????? ???????? ???????????? ??????? ????? ???????????????? ???????????????

റാക് പൊലീസും ട്രാന്‍സ്പോര്‍ട്ട് അതോറിറ്റിയും സംയുക്ത സഹകരണത്തിന്

റാസല്‍ഖൈമ: ഗതാഗത മേഖലയിലെ സുരക്ഷയും യാത്രക്കാര്‍ക്ക് മികച്ച സൗകര്യങ്ങള്‍ ഒരുക്കുന്നതിനും റാക് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റിയും റാക് പൊലീസും സംയുക്ത സഹകരണത്തിന്. ഇതുമായി ബന്ധപ്പെട്ട ധാരണാപത്രം റാക് പൊലീസ് ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ ഒപ്പുവെച്ചു. റോഡ് സുരക്ഷ ഉറപ്പാക്കുക, പൊതു ജനങ്ങള്‍ക്ക് മികച്ച യാത്രാ സൗകര്യം ഒരുക്കുക തുടങ്ങിയവ ധാരാണ പത്രത്തിലെ മുഖ്യ വിഷയങ്ങളാണ്. ട്രാന്‍സ്പോര്‍ട്ട് വകുപ്പി​​െൻറയും പൊലീസി​​െൻറയും പ്രകടനം കൂടുതല്‍ മികച്ചതാക്കുന്നതിന് ഇത് സഹായിക്കും. നൂതന സാങ്കേതിക  രീതികള്‍ കണ്ടെത്തി പ്രയോഗവത്കരിക്കുന്നതിനും  സംയുക്ത കര്‍മപദ്ധതികള്‍ ആവിഷ്കരിക്കും.  റാക് പൊലീസ് മേധാവി മേജര്‍ ജനറല്‍ അലി അബ്ദുല്ല ബിന്‍ അല്‍വാന്‍ അല്‍ നുഐമി, റാക് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി ഡയറക്ടര്‍ മക്തൂം നാസര്‍ മര്‍ദാദ് തുടങ്ങിയവരാണ് ധാരണാപത്രത്തില്‍ ഒപ്പുവെച്ചത്. റിസോഴ്സ് ആന്‍റ് സപ്പോര്‍ട്ട് സര്‍വീസ് ഡയറക്ടര്‍ ബ്രിഗേഡിയര്‍ ജനറല്‍ ജമാല്‍ അഹമ്മദ് അല്‍ തയ്ര്‍, ലീഗല്‍ അഫയര്‍ മേധാവി മേജര്‍ ജനറല്‍ തിയാബ് അലി അല്‍ ഹറാഷ് തുടങ്ങിയവര്‍ പങ്കെടുത്തു.
Tags:    
News Summary - police transport authority uae gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.