Posted On
date_range Updated On
date_range പ്രവാസി മാതാപിതാക്കൾ കുട്ടിയെ കാറിൽ മറന്നുവെച്ചു; രക്ഷകരായത് ഷാർജ പൊലീസ്
ഷാർജ: എത്ര പറഞ്ഞാലും കേട്ടാലും മനസിലാകാത്ത ചിലരുണ്ട്. അത്യാഹിതങ്ങൾ സംഭവിക്കുമ്പോ ൾ മാത്രം കണ്ണ് തുറക്കുന്നവർ.
കൊടും ചൂടാണ്, അപകടങ്ങൾ സംഭവിക്കാൻ വളരെ എളുപ്പമാണ്, ഒരു കാരണവശാലും കുട്ടികളെ കാറിൽ തനിച്ചിരുത്തി രക്ഷിതാക്കൾ സാധനങ്ങൾ വാങ്ങാനോ മറ്റോ പോകരുതെന്ന് പൊലീസും മാധ്യമങ്ങളും നിരന്തരം പറഞ്ഞ് കൊണ്ടിരിക്കുന്നതാണ്. എന്നാൽ ഈ ഞായറാഴ്ചയും കുട്ടിയെ കാറിൽ മറന്ന് വെച്ച സംഭവം ഷാർജയിലെ അൽ നഹ്ദയിലുണ്ടായി. പ്രവാസികളായ മാതാപിതാക്കളാണ് കുട്ടിയെ മറന്ന് വെച്ചത്. തക്കസമയത്ത് വിവരം പൊലീസ് അറിഞ്ഞത് കൊണ്ടാണ് ദുരന്തം വഴിമാറിയത്. പ്രാണവായു കിട്ടാതെ ബുദ്ധിമുട്ടിയ കുട്ടിക്ക് പൊലീസ് അടിയന്തിര വൈദ്യസഹായം ഏർപ്പെടുത്തുകയായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.