Posted On
date_range Updated On
date_range മൃതദേഹം തിരിച്ചറിയാൻ സഹായം തേടി പൊലീസ്
ദുബൈ: അജ്ഞാതന്‍റെ മൃതദേഹം തിരിച്ചറിയാൻ പൊതുജനങ്ങളുടെ സഹായം അഭ്യർഥിച്ച് ദുബൈ പൊലീസ്. ഖിസൈസ് പൊലീസ് സ്റ്റേഷൻ പരിധിയിലാണ് യുവാവിന്‍റെ മൃതദേഹം കണ്ടെത്തിയത്.
ആളെ തിരിച്ചറിയുന്നതിനാവശ്യമായ രേഖകളൊന്നും മൃതദേഹത്തിനൊപ്പം ഉണ്ടായിരുന്നില്ല. പ്രദേശത്തു നിന്ന് കാണാതായ കേസുകളും റിപോർട്ട് ചെയ്തിട്ടില്ല. ഈ സാഹചര്യത്തിലാണ് മൃതദേഹം തിരിച്ചറിയുന്നവർ അറിയിക്കണമെന്ന് ദുബൈ പൊലീസ് അഭ്യർഥിച്ചത്.
മരണ കാരണം കണ്ടെത്താൻ മൃതദേഹം ജനറൽ ഡിപാർട്ട്മെന്റ് ഓഫ് ഫോറൻസിക് സയൻസ് ആൻഡ് ക്രിമിനോളജിയിലെ ഫോറൻസിക് വകുപ്പിലേക്ക് മാറ്റിയിരിക്കുകയാണ്. ആളെ തിരിച്ചറിയുന്നവർ ദുബൈ പൊലീസിന്‍റെ കോൾ സെന്‍റർ നമ്പറായ 901ൽ വിളിച്ചറിയിക്കാം. രാജ്യത്തിന് പുറത്തുനിന്നാണെങ്കിൽ +971 4 901 എന്ന നമ്പറിലാണ് അറിയിക്കേണ്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.