റാക് അല്‍ ദൈത്ത് സൈക്കിള്‍ 3 ഗേള്‍സ് സ്കൂള്‍ വിദ്യാര്‍ഥിനി മഹ്റ അബ്ദുല്ല അല്‍ ഹമര്‍ അല്‍ അലി കോംപ്രഹന്‍സിവ് സിറ്റി പൊലീസ് സ്റ്റേഷന് മേധാവി ലഫ്. കേണല്‍ അബ്ദുല്ല യൂസുഫ്
അല്‍ അലിയില്‍നിന്ന് ആദരവ് സ്വീകരിക്കുന്നു
റാസല്‍ഖൈമ: ദേശീയതലത്തില്‍ ജനറല്‍ ട്രാക്ക് വിഭാഗത്തില്‍ ഒന്നാം റാങ്ക് നേടിയ റാക് അല്‍ ദൈത്ത് സൈക്കിള്‍ 3 ഗേള്‍സ് സ്കൂള്‍ വിദ്യാര്‍ഥിനി മഹ്റ അബ്ദുല്ല അല്‍ ഹമര്‍ അല്‍ അലിയെ ആദരിച്ച് റാക് ആഭ്യന്തര മന്ത്രാലയം. സാമൂഹിക സേവനം, ദാന ധര്‍മം, സുസ്ഥിര സുരക്ഷ എന്നീ ആശയങ്ങള്‍ വളര്‍ത്തിയെടുക്കുകയെന്ന ‘വി സ്ട്രൈവ് ഫോര്‍ യു’ സംരംഭത്തിന്റെ ഭാഗമായാണ് ആദരവെന്ന് റാക് പൊലീസ് കോംപ്രഹന്‍സിവ് സിറ്റി പൊലീസ് സ്റ്റേഷന് മേധാവി ലെഫ്റ്റനന്റ് കേണല്‍ അബ്ദുല്ല യൂസുഫ് അല്‍ അലി പറഞ്ഞു. മികച്ച വിദ്യാര്‍ഥിനിക്കും കുടുംബത്തിനും അഭിനന്ദനങ്ങള്‍ അറിയിച്ച ആഭ്യന്തര മന്ത്രാലയം മഹ്റക്ക് നേട്ടത്തിനര്ഹമാക്കാന് പരിശീലനം നല്കിയവര്ക്കും അഭിവാദ്യങ്ങള്‍ നേര്‍ന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.